ജാര്‍ഖണ്ഡില്‍ അമിത് ഷായ്ക്ക് പിന്നാലെ വര്‍ഗീയ പരാമര്‍ശവുമായി നരേന്ദ്രമോദിയും

Narendra Modi

ജാര്‍ഖണ്ഡില്‍ അമിത് ഷായ്ക്ക് പിന്നാലെ വര്‍ഗീയ പരാമര്‍ശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും. ഹേമന്ത് സോറന്‍ സര്‍ക്കാര്‍ കുടിയേറ്റക്കാരെ സംരക്ഷിക്കുകയാണെന്നും ആദിവാസി സ്ത്രീകളെയും അവരുടെ ഭൂമിയും തട്ടിയെടുക്കാന്‍ സഹായിക്കുകയാണെന്നും നരേന്ദ്രമോദി.

ജാര്‍ഖണ്ഡില്‍ ഗോത്രവിഭാഗങ്ങളുടെ വോട്ടുകള്‍ ലക്ഷ്യംവച്ച് വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കുകയാണ് ബിജെപി. ബംഗ്ലാദേശില്‍ നിന്നുളള നുഴഞ്ഞുകയറ്റക്കാരെ വോട്ട് ബാങ്കായി ജെഎംഎം സര്‍ക്കാര്‍ കാണുന്നുവെന്നും പ്രോത്സാഹിപ്പിക്കുന്നുവെന്നുമാണ് ബിജെപിയുടെ പ്രചരണം. അമിത് ഷായ്ക്ക് പിന്നാലെ ജാര്‍ഖണ്ഡിലെത്തിയ നരേന്ദ്രമോദിയും വര്‍ഗീയ പരാമര്‍ശം ആവര്‍ത്തിച്ചു. ആദിവാസി സ്ത്രീകളെ നുഴഞ്ഞുകയറ്റക്കാര്‍ വിവാഹം ചെയ്ത് അവരുടെ ഭൂമി തട്ടിയെടുക്കുകയാണെന്ന് മോദി പറഞ്ഞു. ബിജെപി അധികാരത്തിലെത്തിയാല്‍ നുഴഞ്ഞുകയറ്റക്കാരെ തുരുത്തുമെന്നും മോദി പ്രഖ്യാപിച്ചു. ജാര്‍ഖണ്ഡിലെ ഗാര്‍വായില്‍ നടന്ന പൊതുറാലിയിലായിരുന്നു മോദിയുടെ വിദ്വേഷപ്രസംഗം.

Also Read: സിദ്ദിഖ്‌ കാപ്പന്റെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് നൽകി സുപ്രീംകോടതി

അതേസമയം സീറ്റ് വിഭജന തര്‍ക്കം ഇരുസഖ്യത്തിലും കീറാമുട്ടിയായ മഹാരാഷ്ട്രയില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുളള സമയപരിധി ഇന്നവസാനിക്കും. മറാത്ത സംവരണ പ്രക്ഷോഭ സമരം നയിച്ച് മനോജ് ജരാങ്കെ പാട്ടീല്‍ സ്ഥാനാർഥിത്വം പിന്‍വലിച്ചു. മനോജ് ജാരങ്കെയുടെ നിര്‍ദേശപ്രകാരം സമുദായത്തില്‍ നി്ന്നും 15ഓളം പേരായിരുന്നു പത്രിക സമര്‍പ്പിച്ചിരുന്നത്. ജാതിയുടെ ശക്തിയില്‍ ജയിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയിരുന്നു മനോജ് ജാരങ്കെ പാട്ടീലിന്റെ മലക്കം മറിച്ചില്‍. മഹാവികാസ് അഘാഡിയിലും മഹായുതിയിലും സൗഹൃദ മത്സരം ഒഴിവാക്കാനുളള ചര്‍ച്ചകള്‍ ഫലപ്രദമായോയെന്നും വൈകിട്ടോടെ വ്യക്തമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News