ഇഷ്ട വിഭവമായ ടിയറ്റ് കാന്‍ എന്ന ബ്ലഡ് പുഡ്ഡിംഗ് കഴിച്ച സ്ത്രീക്ക് ഗുരുതര വിര ബാധ. തലച്ചോറിലടക്കം വിരബാധ കണ്ടെത്തിയ സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തലവേദന സഹിക്കാനാവാതെ വന്നതിന് പിന്നാലെയാണ് ഇവര്‍ ചികിത്സാ സഹായം തേടിയത്. വിയറ്റ്നാം സ്വദേശിയായ 58കാരിയുടെ സ്ത്രീയാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇവരുടെ ത്വക്കിനടിയില്‍ നിന്ന് വരെ വിരയെ കണ്ടെത്തിയെന്നാണ് ആരോഗ്യ വിദഗ്ധര്‍ വിശദമാക്കുന്നത്.
വിദഗ്ധ പരിശോധനയിലാണ് ഇവരുടെ തലച്ചോറിലടക്കം ഇഴയുന്ന വിരകളെ കണ്ടെത്തിയത്. കയ്യിലെയും കാലിലെയും തൊലിക്കടിയിലൂടെ വിരകള്‍ സഞ്ചരിക്കുന്നത് ദൃശ്യമായിരുന്നു. മാസത്തില്‍ ഒരിക്കല്‍ ബ്ലഡ് പുഡ്ഡിംഗ് കഴിച്ചിരുന്നതായാണ് സ്ത്രീ പറഞ്ഞത്.
പുറത്ത് നിന്നും ബ്ലഡ് പുഡ്ഡിംഗ് വാങ്ങിയാല്‍ അതിലൂടെ രോഗമുണ്ടാവുമെന്ന് ഭയന്ന ഇവര്‍ സ്വന്തമായി തയ്യാറാക്കിയാണ് ടിയറ്റ് കാന്‍ കഴിച്ചിരുന്നത്. ഇനിയും അണുബാധയുടെ ലക്ഷണങ്ങള്‍ അവഗണിച്ചിരുന്നുവെങ്കില്‍ ഇവരുടെ ജീവന്‍ തന്നെ അപകടത്തിലായേനെയെന്നാണ് ആരോഗ്യ വിദഗ്ധര്‍ വിശദമാക്കുന്നത്.
പന്നിയുടേയോ താറാവിന്‍റെയോ ചോരയും ഇറച്ചിയും കടലയും ചില പച്ചിലകളു ചേര്‍ത്ത് തയ്യാറാക്കുന്നതാണ് ഈ വിഭവം. പന്നിയുടെ ചോരയിലുണ്ടാകുന്ന ബാക്ടീരിയകള്‍ മനുഷ്യ ശരീരത്തില്‍ എത്താനുള്ള സാധ്യതകള്‍ ഏറെയുള്ളതാണ് ഈ വിഭവം. ചില സമയങ്ങളില്‍ ഈ വിഭവം ജീവന് തന്നെ വെല്ലുവിളിയാകാറുമുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here