ഡ്രൈവറെ ആക്രമിച്ച ശേഷം പിക്കപ്പ് വാൻ കടത്തിക്കൊണ്ടുപോയി, ശേഷം ഉപേക്ഷിച്ചു

പുതുപ്പാടി കൈതപ്പോയിലിൽ നിർത്തിയിട്ട പിക്കപ്പ് വാനിലെ ഡ്രൈവറെ ആക്രമിച്ച ശേഷം വാഹനം കടത്തിക്കൊണ്ടുപോയി. ഇന്നോവയിൽ എത്തിയ സംഘമാണ് കവർച്ച നടത്തിയത്. ഡ്രൈവർ മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദ് റാഷിദിനെ വാഹനത്തിൽ പിടിച്ചു കയറ്റാനായിരുന്നു ശ്രമം.

എന്നാൽ മറ്റൊരു വാഹനം വന്നതോടെ റാഷിദിനെ ഉപേക്ഷിച്ച് പിക്കപ്പുമായി കടന്നു കളയുകയായിരുന്നു. പിക്കപ്പിന്റെ ഡാഷ്ബോർഡിൽ ഉണ്ടായിരുന്ന 65000 രൂപ അപഹരിച്ച ശേഷം വാഹനം ഉപേക്ഷിച്ചു. സംഭവത്തിൽ താമരശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News