“ബാബറി പള്ളിക്ക് ശേഷം മറ്റ് പള്ളികള്‍ തകര്‍ക്കുമെന്ന് കരുതിയില്ല”; വിവാദ പ്രസ്താവനയുമായി വി ഡി സതീശന്‍

ബാബറി മസ്ജിദ് തകര്‍ത്തു കഴിഞ്ഞാല്‍ പ്രശ്‌നങ്ങള്‍ തീരുമെന്ന് കരുതിയത് തെറ്റിയെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി ഡി സതീശന്‍. ബാബറി മസ്ജിദ് തകര്‍ത്തു കഴിഞ്ഞാല്‍ വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങള്‍ അവസാനിക്കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ധരിച്ചിരുന്നത്. ഇത് തെറ്റായി പോയെന്നാണ് കെപിസിസി വൈസ് പ്രസിഡന്റും പ്രതിപക്ഷ നേതാവുമായ വി ഡി സതീശന്റെ പരാമര്‍ശം. ഗ്യാന്‍വാപിയുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടിയായാണ് വി ഡി സതീശന്റെ പ്രതികരണം.

ALSO READ:അഖിലേന്ത്യാ കിസാന്‍ സഭ നേതൃത്വം നല്‍കുന്ന ഭാരത് ബന്ദ് പൂര്‍ണം

കോണ്‍ഗ്രസ് ഒത്താശയോടെയാണ് ബാബറി മസ്ജിദ് തകര്‍ത്തത്. 1992-ല്‍ ബാബറി മസ്ജിദ് തകര്‍ക്കുമ്പോള്‍ കേന്ദ്രത്തിലും അയോധ്യ ഉള്‍പ്പെടുന്ന ഉത്തര്‍പ്രദേശിലും അധികാരത്തില്‍ കോണ്‍ഗ്രസായിരുന്നു. സംഘപരിവാറിന്റെ വര്‍ഗീയ- മത രാഷ്ട്രത്തിനുള്ള ശ്രമങ്ങള്‍ തിരിച്ചറിയാതിരുന്നതിന്റെ കുറ്റസമ്മതം കൂടിയാണ് വി ഡി സതീശന്റെ വാക്കുകള്‍. കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ സാന്നിധ്യത്തിലായിരുന്നു പ്രസ്താവന.

ALSO READ:ഗുജറാത്തിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ സർക്കാർ ജോലി ലഭിച്ചത് 32 പേർക്ക്; കേരളത്തിൽ ഒറ്റ വർഷത്തിൽ ജോലി ലഭിച്ചത് 2045 പേർക്ക്, കണക്കുകൾ പുറത്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here