ബാലൻ ഡി ഓർ നേട്ടത്തിന് പിന്നാലെ ഫിഫ ബെസ്‌റ്റ്‌ പുരസ്‌കാരവും സ്വന്തമാക്കി അയ്‌താന ബൊൻമാറ്റി

അയ്‌താന ബൊൻമാറ്റി മികച്ച വനിതാ താരത്തിനുള്ള ഫിഫ ബെസ്‌റ്റ്‌ പുരസ്കാരം സ്വന്തമാക്കി. സ്പെയിൻ ലോകകപ്പ്‌ താരമാണ്. ബാലൻ ഡി ഓർ നേട്ടത്തിന് പിന്നാലെയാണ് ഈ പുരസ്‌കാരവും. 52 പോയിന്റാണ്‌ ബൊൻമാറ്റിക്ക്‌ ലഭിച്ചത്‌. ഇരുപത്തഞ്ച് വയസ്സാണ് ബൊൻമാറ്റിക്ക്.

ALSO READ: “കേന്ദ്രസർക്കാർ അവഗണന ബാധിക്കുന്നത് സംസ്ഥാനത്തിലെ മുഴുവൻ ജനങ്ങളെയുമാണ്, അല്ലാതെ ഒരു പാർട്ടിക്ക് മാത്രം വോട്ട് ചെയ്യുന്നവരെയല്ല”: മുഹമ്മദ് റിയാസ്

40 പോയിന്റാണ്‌ രണ്ടാമതെത്തിയ കൊളംബിയയുടെ കൗമാരതാരം ലിൻഡ കയ്‌സെദൊയ്‌ക്ക്‌. സ്പെയിൻ താരം ജെന്നി ഹെർമോസോ 36 പോയിന്റുമായി മൂന്നാമതായി. ബ്രസീൽ ഇതിഹാസതാരം മാർത്ത, ജർമൻ സൂപ്പർതാരം അലെക്‌സാൻഡ്ര പോപ്‌, ഇംഗ്ലീഷ്‌ ടീം പരിശീലക സറീന വീഗ്‌മാൻ എന്നിവരെല്ലാം ബൊൻമാറ്റിക്ക്‌ വോട്ട്‌ ചെയ്‌തു. പുരുഷവിഭാഗത്തിലെ മികച്ച ഗോൾകീപ്പർ മാഞ്ചസ്‌റ്റർ സിറ്റിയുടെ ബ്രസീലിയൻ താരം എഡേഴ്‌സനാണ്‌ 23 പോയിന്റ്‌.

ALSO READ: ദേശീയ കായിക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു ; എച്ച് എസ് പ്രണോയിക്കും എൽദോസ് പോളിനും അർജുന

28 പോയിന്റ്‌ നേടിയ ഇംഗ്ലണ്ടിന്റെ മേരി ഇയർപ്‌സാണ്‌ വനിതകളിൽ മികച്ച ഗോൾകീപ്പർ. തൊട്ടുപിന്നിലായി കറ്റലിന കോൾ, മക്കൻസീ ആർണോൾഡ്‌ എന്നിവരുമുണ്ട്.
മികച്ച പരിശീലകനായി തെരഞ്ഞെടുക്കപ്പെട്ടത് മാഞ്ചസ്‌റ്റർ സിറ്റിക്ക്‌ കഴിഞ്ഞവർഷം അഞ്ച്‌ കിരീടങ്ങൾ സമ്മാനിച്ച പെപ്‌ ഗ്വാർഡിയോളയാണ്. 28 പോയിന്റാണ്‌ സ്‌പാനിഷുകാരന്‌. ലൂസിയാസോ സ്‌പല്ലേറ്റി രണ്ടാമതായി. സിമിയോണി ഇൻസാഗിയാണ്‌ മൂന്നാമത്‌. വനിതാ പരിശീലകരിൽ പുരസ്‌കാരം കരസ്ഥമാക്കിയത് ഇംഗ്ലണ്ടിന്റെ സറീന വീഗ്‌മാനാണ്‌. മികച്ച ഗോളിനുള്ള പുസ്‌കാസ്‌ അവാർഡ്‌ ബ്രസീൽ ക്ലബ് ബൊട്ടാഫോഗോ എഫ്‌സിയുടെ ഗുയ്‌ൽഹെർമെ മദ്രുഗയ്‌ക്കാണ്‌. ഫെയർപ്ലേ പുരസ്‌കാരം ബ്രസീൽ ടീമിന്‌ ലഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News