ബലാത്സംഗത്തിനിരയായതിന് പിന്നാലെ വിഷം ഉള്ളില്‍ച്ചെന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഗാസിയാബാദിലെ ഹൗസിങ് സൊസൈറ്റിയില്‍ സെക്യൂരിറ്റി ജീവനക്കാരിയായി ജോലിചെയ്തിരുന്ന 19-കാരിയാണ് ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെ മരിച്ചത്. സംഭവത്തില്‍ ഹൗസിങ് സൊസൈറ്റിയിലെ സെക്യൂരിറ്റി സൂപ്പര്‍വൈസറായ അജയ്(32) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഞായറാഴ്ചയാണ് ഹൗസിങ് സൊസൈറ്റിയിലെ ബേസ്‌മെന്റില്‍വെച്ച് യുവതി ബലാത്സംഗത്തിനിരയായത്. അതേസമയം യുവതിയെ ഹൗസിങ് സൊസൈറ്റിയില്‍വെച്ച് മൂന്നുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്‌തെന്നും ഇതിനുശേഷമാണ് യുവതി വിഷം കഴിച്ചതെന്നുമാണ് കുടുംബത്തിന്റെ ആരോപണം. അതേസമയം, യുവതി കൂട്ടബലാത്സംഗത്തിനിരയായിട്ടില്ലെന്നാണ് പോലീസിന്റെ പ്രതികരണം.
also read :പണം കടം വാങ്ങിയതിനെ ചൊല്ലി തർക്കം; യുവാവിന്റെ കഴുത്തറത്തു; രണ്ടുപേർ അറസ്റ്റിൽ
ജാര്‍ഖണ്ഡ് സ്വദേശിനിയായ 19-കാരി ഏതാനും മാസങ്ങളായി ഗാസിയബാദിലെ ഹൗസിങ് സൊസൈറ്റിയില്‍ സെക്യൂരിറ്റി ജീവനക്കാരിയായി ജോലിചെയ്തുവരികയാണ്. യുവതി ബലാത്സംഗത്തിനിരയായതിനുപിന്നാലെ വിഷം കഴിക്കുകയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെ ആരോഗ്യനില വഷളായി മരണം സംഭവിക്കുകയായിരുന്നു.
also read :കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഉച്ചഭക്ഷണം വിതരണം ചെയ്ത് ഡിവൈഎഫ്‌ഐ
എന്നാൽ ബേസ്‌മെന്റിലെ സിസിടിവി ക്യാമറകളടക്കം പരിശോധിച്ചെന്നും ഇതില്‍നിന്ന് കൂട്ടബലാത്സംഗം നടന്നതിന്റെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും റൂറല്‍ ഡി.സി.പി. വിവേക് ചന്ദ്രയാദവ് മാധ്യമങ്ങളോട് പറഞ്ഞു. യുവതിയുടെ മരണത്തില്‍ വ്യക്തത ലഭിക്കാനായി ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയക്കുമെന്നും അദ്ദേഹം അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here