ആദ്യം പ്ലാൻ ചെയ്തത് മോഹൻലാൽ, പക്ഷെ മനസിൽ കണ്ടത് മമ്മൂട്ടി മാനത്ത് കണ്ടു, ഇപ്പോഴും ആ പ്രിയദർശൻ ചിത്രത്തിന് മുൻപേ ഭ്രമയുഗം

മമ്മൂട്ടിയുടെ ഭ്രമയുഗം സിനിമ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ തിയേറ്ററിൽ പ്രദർശനം തുടരുമ്പോഴാണ് മോഹൻലാൽ ചിത്രം ഓളവും തീരവും വീണ്ടും ചർച്ചകളിൽ ഇടം പിടിക്കുന്നത്. ആദ്യം ബ്ലാക് ആൻഡ് വൈറ്റിൽ പ്രദർശനം തീരുമാനിച്ച സിനിമയെന്ന നിലയിലാണ് ഇപ്പോൾ ഈ പ്രിയദർശൻ ചിത്രം ചർച്ചയാകുന്നത്. സോഷ്യൽ മീഡിയ ചർച്ചകളിൽ പറയുന്നത് ഓളവും തീരവും ഭ്രമയുഗത്തിന് മുൻപേ ബ്ലാക് ആൻഡ് വൈറ്റിൽ പ്രദർശനം നടത്താൻ തീരുമാനിച്ചിരുന്നു എന്നാണ്.

ALSO READ: കാന്‍സര്‍ ചികിത്സാ രംഗത്ത് മലബാര്‍ കാന്‍സര്‍ സെന്റര്‍ കുതിയ്ക്കുന്നു; വിവിധ പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും

നെറ്റ്ഫ്ലിക്സ് ആന്തോളജിയുടെ ഭാഗമായിട്ടാണ് പ്രിയദർശൻ ഓളവും തീരവും എന്ന ചിത്രം അനൗൺസ് ചെയ്തത്. 1960ൽ പി.എൻ മേനോന്റെ സംവിധാനത്തിൽ എം. ടി വാസുദേവൻ നായർ തിരക്കഥ ഒരുക്കിയ ചിത്രമായിരുന്നു ഓളവും തീരവും. എം.ടിയുടെ എഴുത്തുകളെ ആസ്‌പദമാക്കി ഒരുക്കുന്ന ആന്തോളജിയുടെ ഭാഗമായാണ് പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിൽ ഓളവും തീരവും റീമേക്കിന് ഒരുങ്ങുന്നത്.

ALSO READ: സത്യനാഥന്റെ കൊലപാതകം: സമഗ്രമായ അന്വേഷണം നടത്തണമെന്ന് സി പി ഐ (എം) ജില്ലാ സെക്രട്ടേറിയറ്റ്

അതേസമയം, മധു അവതരിപ്പിച്ച ബാപ്പുട്ടി എന്ന വേഷത്തിലാണ് ഓളവും തീരവും എന്ന സിനിമയിൽ മോഹൻലാൽ അഭിനയിക്കുന്നത്. ഉഷാനന്ദിനി അവതരിപ്പിച്ച നായിക വേഷത്തിൽ ദുർഗാ കൃഷ്ണയാണ് വേഷമിടുന്നത്. ഹരീഷ് പേരടി, സുരഭി ലക്ഷ്മി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News