അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി കെപിപിഎൽ ന്യൂസ് പ്രിൻറ് വിപണനം പുനരാരംഭിച്ചു. തീപിടുത്തത്തെ തുടർന്ന് കത്തി നശിച്ച മെഷീനുകൾ പൂർണമായും പ്രവർത്തനസജ്ജമായതോടെ ന്യൂസ് പ്രിന്റ് ഉൽപാദനം വേഗതയിലായത്. കഴിഞ്ഞ ഒക്ടോബർ 5 നാണ് കോട്ടയം വെളളൂരിലെ ന്യൂസ് പ്രിന്റ് ഫാക്ടറിയിൽ തീപിടുത്തമുണ്ടായത്.
തീപിടുത്തത്തിൽ അഗ്നിക്കരയായ മെഷീനുകൾ നന്നാക്കി കഴിഞ്ഞ ദിവസമാണ് കെപിപിഎല്ലിൽ ന്യൂസ് പ്രിന്റിൽ ഉത്പാദനം തുടങ്ങിയത്. ദിവസങ്ങൾക്കുള്ളിൽ തന്നെ വിതരണവും ആരംഭിക്കാനായി. രാജ്യത്തെ 28 പത്ര സ്ഥാപനങ്ങൾക്കാണ് ഇവിടെ നിന്നും ന്യൂസ് പ്രിൻറ് വിതരണം ചെയ്യുന്നത്. തൊഴിലാളികളുടെയും മാനേജ്മെന്റിന്റെയും കൂട്ടായ പരിശ്രമത്തിന്റെ ഭാഗമായിട്ടാണ് ഉത്പാദനം വീണ്ടും യുദ്ധകാലാടിസ്ഥാനത്തിൽ തുടങ്ങാൻ കഴിഞ്ഞത്.
Also Read; പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് നാളെ തുടക്കം
പ്രതിസന്ധി കാലഘട്ടത്തിലും കെപിപിഎല്ലിനെ സഹായവുമായി സർക്കാരും ഒപ്പമുണ്ടായിരുന്നു. പുനരുദ്ധാരണത്തിന് കണക്കാക്കിയതിലും കുറഞ്ഞ തുകയിലാണ് അറ്റകുറ്റപ്പണികൾ പൂർത്തിയായത്. മാത്രമല്ല കണക്കാക്കിയതിലും നേരത്തെ നിർമ്മാണം ആരംഭിക്കാനുമായി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here