പ്രണയ നൈരാശ്യം; കാമുകിയുടെ തലക്ക് വെട്ടി പരുക്കേൽപ്പിച്ച ശേഷം ട്രെയിനിന് മുന്നിൽ ചാടി മരിച്ചു

കാമുകൻ കാമുകിയുടെ തലക്ക് വെട്ടി പരുക്കേൽപ്പിച്ച ശേഷം ട്രെയിനിന് മുന്നിൽ ചാടി മരിച്ചു. കന്യകുമാരി ജില്ലയിലാണ് സംഭവം. മാർത്താണ്ഡം കല്ലുതോട്ടി സ്വദേശി ബർജിൻ ജോഷ്വ എന്ന വിദ്യാർത്ഥിയാണ് ആത്മഹത്യ ചെയ്തത്. കാമുകി ഡെനിഷയെ വെട്ടി പരിക്കേൽപ്പിച്ച ശേഷമാണ് ഇയാൾ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയത്.

മാർത്താണ്ഡത്തിന് സമീപം സ്വകാര്യ കോളേജ് വിദ്യാർത്ഥികളായിരുന്നു ഡെനിഷയും ബർജിനും. ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നു. എന്നാൽ രണ്ട് മാസം മുമ്പ് ഡെനിഷ ബന്ധത്തിൽ നിന്ന് പിന്മാറി.

also read; നവജാത ശിശുവിന്റെ കരച്ചിൽ നിർത്താൻ ചുണ്ടിൽ പ്ലാസ്റ്ററൊട്ടിച്ചു നഴ്സ്

ഡെനിഷ സംസാരിക്കാതായതോടെ മനോവിഷമത്തിൽ ആയിരുന്നു ബർജിൻ. പലവഴിക്കും പിണക്കം മാറ്റാൻ ബർജിൻ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. തുടർന്ന് സുഹൃത്തുക്കളുടെ സഹായത്തോടെ തമ്മിൽ നേരിട്ട് സംസാരിച്ചു പിരിയാം എന്നും തന്റെ കൈവശമുണ്ടായിരുന്ന ലാപ്ടോപ് മടക്കിത്തരാമെന്നു പറഞ്ഞാണ് ബെർജിൻ, യുവതിയെ മാർത്താണ്ഡത്ത് വിളിച്ചുവരുത്തിയത്.

also read; ഗാര്‍ഹിക പീഡന പരാതി നല്‍കി; അധ്യാപികയെ കോണ്‍ഗ്രസ് നഗരസഭ കൗണ്‍സിലറും പ്രതിയും മര്‍ദിച്ചതായി പരാതി

സംസാരത്തിനിടെ കയ്യിൽ കരുതിയ വെട്ടുകത്തിയെടുത്ത് യുവതിയെ ഇയാൾ വെട്ടി. നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയതോടെ ബർജിൻ ബൈക്കുമായി രക്ഷപ്പെട്ടു. അടുത്തുള്ള റെയിൽവേ ട്രാക്കിന് സമീപം വെച്ച് അതുവഴി കടന്നുവന്ന ട്രെയിനിന്ന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. ഡെനീഷ നാഗർകോവിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News