വയറുനിറയെ ഭക്ഷണം വേണം, പക്ഷെ പൈസ തരൂല്ല! കഴിച്ച ഭക്ഷണത്തിൻ്റെ പണം ആവശ്യപ്പെട്ടത്തിന് പിന്നാലെ വടി വാൾ വീശി യുവാക്കൾ

കദമപഗ

കൊച്ചിയിൽ വടിവാൾ വീശി ഭീഷണി മുഴക്കി യുവാക്കൾ. ഗാന്ധിനഗറിലെ ഹോട്ടലിൽ ആയിരുന്നു സംഭവം. ഭക്ഷണം കഴിച്ചതിന് ശേഷം ബില്ലടയ്ക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു യുവാക്കളുടെ അതിക്രമം.

ഇന്നലെ രാത്രിയാണ് സംഭവം ഉണ്ടായത്. സംഭവത്തിൽ രണ്ടുപേരെ കടവന്ത്ര പോലീസ് അറസ്റ്റു ചെയ്തു. കടവന്ത്ര സ്വദേശികളായ ദേവൻ, സനൽ എന്നിവരാണ് അറസ്റ്റിൽ ആയത്. ഞായറാഴ്ച രാത്രി ഒൻപതു മണിയോടെയാണ് ദേവനും സുഹൃത്തും ഭക്ഷണം കഴിക്കാനായി എത്തിയത്.

 ഭക്ഷണം കഴിച്ചശേഷം പുറത്തിറങ്ങുമ്പോൾ പണം ചോദിച്ചതോടെ ദേവൻ കുപിതനായി എളിയിൽനിന്ന് വടിവാളൂരി കുത്താൻ ആയുന്നതും കടയുടമയോടു കയർക്കുന്നതുമെല്ലാം സിസിടിവി ദൃശ്യങ്ങളിൽ കാണാം.

ALSO READ; ഒരിടവേളയ്ക്കു ശേഷം കേരളത്തിൽ വീണ്ടും മഴയെത്തുന്നു, വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചു- മൽസ്യ തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം

ENGLISH NEWS SUMMARY: In Kochi, youths waved sticks and threatened. The incident took place at a hotel in Gandhinagar. The violence of the youth was after they were asked to pay the bill after eating.The incident happened last night. Kadawantra police arrested two people in the incident. Devan and Sanal, natives of Kadawantra, were arrested

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News