ദീപാവലി ആഘോഷങ്ങള്‍ക്ക് പിന്നാലെ ദില്ലിയില്‍ വായുമലിനീകരണം രൂക്ഷം

ദില്ലിയില്‍ ദീപാവലി ആഘോഷങ്ങള്‍ക്ക് പിന്നാലെ വായുമലിനീകരണം രൂക്ഷമായിരിക്കുകയാണ്. എയര്‍ ക്വാളിറ്റി മോണിറ്ററിങ് ഏജന്‍സിയാണ് കണക്ക് പുറത്ത് വിട്ടത്. യാതൊരുവിധ നിയന്ത്രണങ്ങളുമില്ലാതെ വ്യാപകമായി പടക്കം പൊട്ടിച്ചതാണ് തലസ്ഥാന നഗരിയുടെ സ്ഥിതി വഷളാക്കിയത്.

READ ALSO:ആയൂർവേദ, ഹോമിയോ, സിദ്ധ, യുനാനി, മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേയ്ക്കള്ള അപേക്ഷ ക്ഷണിച്ചു

ഞായറാഴ്ച ലഭിച്ച കാറ്റും മഴയും ദില്ലിയിലെ വായുനിലവാരം നേരിയ തോതില്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ തിങ്കളാഴ്ച രാവിലെ പലയിടങ്ങളിലും ഇടതൂര്‍ന്ന പുകമഞ്ഞ് ഉണ്ടായിരുന്നു. ദില്ലിയിലെ പല പ്രദേശങ്ങളിലും 500-ന് മുകളിലാണ് വായുഗുണനിലവാര സൂചിക.

‘ഡിസിഷന്‍ സപ്പോര്‍ട്ട് സിസ്റ്റ’ത്തില്‍ നിന്നുള്ള ഡാറ്റ പ്രകാരം അയല്‍ സംസ്ഥാനങ്ങളില്‍ വൈക്കോല്‍ കത്തിക്കുന്നത് പോലും 23% മലിനീകരണത്തിന് കാരണമായി. ഇതുമൂലമുണ്ടായ പുക ഒരു പ്രധാനഘടകമായി. വ്യാഴാഴ്ച, വൈക്കോല്‍ കത്തിച്ചതിന്റെ ഭാഗമായി വായു മലിനീകരണം 33% ആയി ഉയര്‍ന്നപ്പോള്‍ വെള്ളിയാഴ്ച അത് 10% ആയി കുറഞ്ഞു.

READ ALSO:പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ പങ്കെടുത്തവരെ അധിക്ഷേപിച്ച കെ സുരേന്ദ്രന്‍ കൊടും വര്‍ഗീയ വിഷം: ഡിവൈഎഫ്‌ഐ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News