‘ആരാധകരെ ശാന്തരാകുവിൻ’ ; പതിനൊന്ന് വർഷങ്ങൾക്ക് താരരാജാക്കന്മാർ വീണ്ടും ഒന്നിക്കുന്നു

മലയാള സിനിമയിലെ താരരാജാക്കന്മാർ ആയ മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒന്നിക്കുന്നു. ഇരുവരെയും പ്രധാന കഥാപാത്രങ്ങളാക്കി സിനിമ ചെയ്യാൻ ഒരുങ്ങുന്നത് സംവിധായകൻ മഹേഷ് നാരായണൻ. മമ്മൂട്ടിയുടെ നിർമ്മാണക്കമ്പനി ആയ മമ്മൂട്ടികമ്പനിയും മോഹൻലാലിൻറെ നിർമ്മാണക്കമ്പനി ആശീർവാദ് സിനിമാസും ചേർന്നാണ് സിനിമയുടെ നിർമ്മാണം നിർവഹിക്കുക.

ALSO READ : എആര്‍എം വ്യാജ പതിപ്പ്: 150 ദിവസത്തെ ഷൂട്ടിംഗ്, ഒന്നര വര്‍ഷത്തെ പോസ്റ്റ് പ്രൊഡക്ഷന്‍; ഇന്ന് 50 കോടി ക്ലബ്ബില്‍ കയറുന്ന സിനിമയുടെ അവസ്ഥ; ലിസ്റ്റിന്‍ സ്റ്റീഫന്‍

ശ്രീലങ്കയായിരിക്കും സിനിമയുടെ പ്രധാന ലൊക്കേഷൻ എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. 30 ദിവസത്തോളമായിരിക്കും ശ്രീലങ്കയിൽ ചിത്രീകരണം നടക്കുന്നത് എന്നാണ് സൂചന. നേരത്തെ മമ്മൂട്ടിയും,മോഹൻലാലും ഒന്നിച്ചുള്ള ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പങ്കു വെച്ചിരുന്നു. ആ സമയം തന്നെ ഇരുവരും ഒന്നിക്കുന്നു എന്ന തരത്തിൽ റൂമറുകൾ ഉയർന്നിരുന്നു. മമ്മൂട്ടി കമ്പനിയ്ക്ക് കൈ കൊടുത്ത് ആശിർവാദ് സിനിമാസ്’ എന്ന ക്യാപ്ഷനോടെ നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ പങ്കുവെച്ച ചിത്രങ്ങളാണ് ചർച്ചയ്ക്ക് കാരണമായത്.

ALSO READ : ‘ട്രെയിന്‍ യാത്രയ്ക്കിടെ സിനിമ ആസ്വദിക്കുന്നയാള്‍’; ടൊവിനോ ചിത്രം എആര്‍എമ്മിന്റെ വ്യാജ പതിപ്പ് പുറത്ത്, പ്രതികരണവുമായി സംവിധായകന്‍

സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഈ മാസം 15ന് ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രി ദിനേശ് ഗുണവര്‍ധനയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. പ്രധാനമന്ത്രിയുടെ വസതിയിൽ വെച്ച് നടത്തിയ കൂടിക്കാഴ്ചയിൽ സംവിധായകന്‍ മഹേഷ് നാരായണനൊപ്പം നിർമ്മാതാക്കളായ ആന്‍റോ ജോസഫ്, സിവി സാരഥി, എംപി യാദമിനി ഗുണവര്‍ധന തുടങ്ങിയവരും ഭാഗമായിരുന്നു. ശ്രീലങ്കയ്ക്ക് പുറമെ കേരളത്തിലും ഡൽഹിയിലും മറ്റ് വിദേശ രാജ്യങ്ങളിലും ചിത്രീകരണമുണ്ടാകും എന്നാണ് സൂചന. പതിനൊന്ന് വർഷങ്ങൾക്ക് ശേഷമാണ് മമ്മൂട്ടിയും മോഹൻലാലും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News