നടിപ്പിന്‍ നായകന്‍ സൂര്യ നായകനായ കങ്കുവ തിയേറ്ററുകളില്‍ പരാജയപ്പെട്ടെങ്കിലും കാണാത്തവരെ വിസ്മയിപ്പിക്കാനായി ഉടന്‍ ഒടിടിയിലെത്തുന്നു. വലിയ ബജറ്റില്‍ ഇറങ്ങിയ സിനിമയ്ക്ക് മുടക്കുമുതല്‍ പോലും തിയേറ്ററുകളില്‍ നിന്നും തിരിച്ചുപിടിക്കാന്‍ കഴിഞ്ഞിരുന്നില്ല.
ആരാധകരടക്കം വലിയ വിമര്‍ശനങ്ങളാണ് സിനിമയ്‌ക്കെതിരെ നടത്തിയിരുന്നത്. ഒട്ടേറെ ട്രോളുകളും സിനിമയ്ക്കു നേരെ വന്നിരുന്നു. ഇപ്പോഴിതാ സിനിമയുടെ ഒടിടി റിലീസ് സംബന്ധിച്ച് പുതിയ വിവരങ്ങളാണ് എത്തിയിരിക്കുന്നത്.
കങ്കുവയുടെ ഒടിടി അവകാശം ആമസോണ്‍ പ്രൈം നേരത്തെ തന്നെ സ്വന്തമാക്കിയിരുന്നു. അവര്‍ ചിത്രം ഈ മാസം 13ന് സ്ട്രീമിങ് ചെയ്യും എന്നാണ് അറിയിച്ചിരിക്കുന്നത്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളില്‍ സിനിമ ലഭ്യമാകും. ഇരട്ട വേഷങ്ങളില്‍ സൂര്യ എത്തുന്ന ചിത്രം സിരുത്തൈ ശിവ ആണ് സംവിധാനം ചെയ്തിരിക്കുന്നത്.
ബോളിവുഡ് നടന്‍ ബോബി ഡിയോളാണ് ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. 350 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ.ഇ. ജ്ഞാനവേല്‍ രാജ, യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാണം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here