തൃശൂരിലെ ആംബുലൻസ് അപകടം, അച്ഛന് പിന്നാലെ മകനും മരിച്ചു

തൃശൂർ എറവിൽ ആംബുലൻസും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണം രണ്ട് ആയി. ഓട്ടോ ഓടിച്ചിരുന്ന എടത്തിരിഞ്ഞി സ്വദേശി ജിതിൻ (36) , മകന്‍ മൂന്ന് വയസ്സുകാരന്‍ അദ്രിനാഥ് എന്നിവരാണ് മരിച്ചത്. ജിതിന്‍ സംഭവസ്ഥലത്ത് വെച്ചും മകന്‍ ചികിത്സയിരിക്കെയുമാണ് മരണപ്പെട്ടത്.അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജിതിന്‍റെ ഭാര്യ നീതുവും ഭാര്യപിതാവ് കണ്ണന്‍ എന്നിവര്‍ ചികിത്സയില്‍ തുടരുകയാണ്.

തൃശൂർ – വാടാനപ്പള്ളി സംസ്ഥാന പാതയിൽ എറവ് കപ്പൽ പള്ളിക്കു മുൻ വശത്ത് ഇന്ന് പുലർച്ചെ ഒന്നേ മുക്കാലിനായിരുന്നു അപകടം. ദിശ തെറ്റിക്കയറിയ ഓട്ടോ ടാക്സിയും ആംബുലന്‍സും തമ്മില്‍ കൂട്ടി ഇടിക്കുകയായിരുന്നു. അന്തിക്കാട് പുത്തൻപീടികയിലെ പാദുവ ആശുപത്രിയുടെ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഓട്ടോ ഓടിച്ചിരുന്ന എടത്തിരിഞ്ഞി സ്വദേശി ജിതിന്‍ സംഭവസ്ഥലത്ത് വെച്ച് തനെ മരിച്ചു. ജിതിന്‍റെ മകന്‍ മൂന്ന് വയസ്സുകാരന്‍ അദ്രിനാഥ് ചികിത്സയിരിക്കെ ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് മരണപ്പെട്ടത്.

ഓട്ടോയിലുണ്ടായിരുന്ന ജിതിന്‍റെ ഭാര്യ തളിക്കുളം സ്വദേശി നീതു, ഭാര്യാ പിതാവ് കണ്ണന്‍ എന്നിവര്‍ ഗുരുതര പരിക്കുകളോടെ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. പരിക്കേറ്റവരെ ഓട്ടോ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഓട്ടോയിൽ ജിതിനും മകനുമടക്കം 4 പേരാണ് ഉണ്ടായിരുന്നത്. ഒളരിയിലെ ആശുപത്രിയിൽ നിന്ന് ജിതിന്റെ മകനെ ഡോക്ടറെ കാണിച്ചു മടങ്ങി വരുമ്പോഴായിരുന്നു അപകടം.നാട്ടുകാരും അന്തിക്കാട് പൊലീസും ഫയർ ഫോഴ്സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അതേസമയം അപകടത്തില്‍ ആംബുലൻസ് ഡ്രൈവറും രോഗിയും പരുക്കേൽക്കാതെ രക്ഷപ്പെട്ടു.

അപകടത്തില്‍ ഓട്ടോയുടെ മുൻവശം പൂർണമായും തകർന്നു. തൃശൂർ ഭാഗത്തേക്ക് രോഗിയുമായി പോകുകയായിരുന്ന ആംബുലൻസും തൃശൂരിൽനിന്ന് തളിപ്പറമ്പ് ഭാഗത്തേക്കു പോകുകയുമായിരുന്ന ഓട്ടോയുമാണ് അപകടത്തില്‍പ്പെട്ടത്. ട്രാക്ക് മാറി ഓട്ടോ വരുന്നതു കണ്ടപ്പോൾ ട്രാക്ക് വെട്ടിച്ചതാണെന്നാണ് ആംബുലൻസ് ഡ്രൈവർ പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News