പെട്രോള്‍ നിറച്ച ശേഷം സ്റ്റാര്‍ട്ട് ചെയ്ത ബൈക്കിന് തീപിടിച്ചു

പെട്രോള്‍ അടിച്ച ശേഷം സ്റ്റാര്‍ട്ട് ചെയ്ത ബൈക്കിന് തീപിടിച്ചു. ആലപ്പുഴയിൽ മണ്ണഞ്ചേരിയിലെ പമ്പിലായിരുന്നു സംഭവം. പെട്രോള്‍ പമ്പ് ജീവനക്കാരന്റെ സമയോചിത ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാക്കിയത്. തീപിടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടനെ യാത്രക്കാരന്‍ ബൈക്ക് തള്ളി നീക്കി വെച്ചിരുന്നു. തുടര്‍ന്ന് പമ്പ് ജീവനക്കാരന്‍ ഫയര്‍ സേഫ്റ്റി സിലിണ്ടര്‍ ഉപയോഗിച്ച് ബൈക്കിലെ തീ അണക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News