വിമാനങ്ങള്‍ക്കല്ല ഇത്തവണ ഭീഷണി ഇവര്‍ക്ക്; ആശങ്കയില്‍ ജനങ്ങള്‍

രാജ്യത്തെ വിമാനങ്ങള്‍ക്ക് നിരന്തരം വ്യാജ ബോംബ് ഭീഷണി നേരിട്ടതിന് പിന്നാലെ മൂന്നു സംസ്ഥാനങ്ങളിലെ ഇരുപത്തിമൂന്നോളം ഹോട്ടലുകള്‍ക്കും ബോംബ് ഭീഷണി. കൊല്‍ക്കത്ത, തിരുപ്പതി, രാജ്‌കോട്ട് എന്നിവടങ്ങളിലുള്ള ഹോട്ടലുകള്‍ക്കാണ് ഇത്തവണ ഭീഷണി നേരിട്ടിരിക്കുന്നത്. ഇമെയിലൂടെയാണ് ഭീഷണി സന്ദേശമെത്തിയത്.

ALSO READ:  ‘ആർഎസ്എസ് സ്വാതന്ത്ര്യസമരത്തിന് എതിരായിരുന്നു; നിർഭാഗ്യവശാൽ അവരുടെ കയ്യിലാണ് രാജ്യത്തിന്റെ ഭരണം’: മുഖ്യമന്ത്രി

കൊല്‍ക്കത്തയിലെയും രാജ്‌കോട്ടിലെയും പത്തോളം ഹോട്ടലുകള്‍ക്ക് ഭീഷണി നേരിട്ടപ്പോള്‍ തിരുപ്പതിയിലെ മൂന്നു ഹോട്ടലുകള്‍ക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. അതേസമയം പരിശോധനയില്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

ALSO READ:  ആള്‍ദൈവം ഉത്തരവിട്ടു ഐശ്വര്യത്തിനായി നാലുവയസുകാരിയെ കൊന്ന് അമ്മായി; സംഭവം യുപിയില്‍

കേന്ദ്ര ആഭ്യന്തരമന്ത്രി പശ്ചിമബംഗാള്‍ സന്ദര്‍ശനം നടത്തുന്ന ദിവസമാണ് കൊല്‍ക്കത്തയിലെ ഹോട്ടലില്‍ ഭീഷണി സന്ദേശം എത്തിയത്. വ്യാജ ഐഡികളില്‍ നിന്നാണ് നിങ്ങളുടെ ഹോട്ടലിലെ താഴത്തെ നിലയില്‍ കറുത്ത ബാഗില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് സന്ദേശം ലഭിച്ചത്. ഉടന്‍ പൊട്ടിത്തെറിക്കുമെന്നും സന്ദേശത്തിലുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News