പ്രസവം കഴിഞ്ഞ് എട്ടുദിവസം മാത്രമായ ജീവനക്കാരിയെ ഓഫീസിലേക്ക് വിളിച്ചു വരുത്തി അവധി അപേക്ഷ വാങ്ങി കേരള സര്‍വകലാശാല രജിസ്ട്രാർ. സംഭവത്തില്‍ കേരള സര്‍വകലാശാല അന്വേഷണം ആരംഭിച്ചു. സ്ത്രീവിരുദ്ധ നിലപാടും സര്‍വീസ് ചട്ടങ്ങളുടെ ലംഘനവും ഉണ്ടായി എന്നാണ് പരക്കെ പരാതി ഉയരുന്നത്.
രജിസ്ട്രാറോട് വി.സി അടിയന്തര റിപ്പോര്‍ട്ട് തേടി. മൂന്ന് വനിതാ ജീവനക്കാരെ അന്വേഷണ കമ്മിഷനായി നിയോഗിക്കാനും വിസി നിർദ്ദേശം നല്‍കി. പ്രസവ അവധിക്കായി അപേക്ഷ നല്‍കിയ ജീവനക്കാരിയെ നേരിട്ടുകണ്ടോ ഫോണിലോ വിവരങ്ങള്‍ ശേഖരിക്കാനാണ് തീരുമാനം. അവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തുടര്‍ നടപടി സ്വീകരിക്കും. ജീവനക്കാരിയെ വിളിച്ചു വരുത്തിയ ഡെപ്യൂട്ടി രജിസ്ട്രാറുടെ മൊഴിയും രേഖപ്പെടുത്തും. വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വിസി ഡോ.മോഹന്‍ കുന്നുമ്മല്‍ പറഞ്ഞു .
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here