ബൈക്ക് യാത്രികനെ ഇടിച്ചുതെറിപ്പിച്ച ശേഷം പൊലീസ് വാഹനം നിര്‍ത്താതെ പോയി; യുവാവിന് ദാരുണാന്ത്യം

ബൈക്ക് യാത്രികനെ ഇടിച്ചുതെറിപ്പിച്ച ശേഷം പൊലീസ് വാഹനം നിര്‍ത്താതെ പോയി. ഉത്തര്‍പ്രദേശിലെ അംരോഹയിലാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ യുവാവിനെ നാട്ടുകാര്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 42കാരനായ മുറാദ് അലിയാണ് മരിച്ചത്. ഇയാള്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് പൊലീസ് വാഹനം ഇടിച്ചിട്ടത്. ബറേലി സോണിലുള്ള അഡീഷണല്‍ എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ വാഹനമാണ് ബൈക്കില്‍ ഇടിച്ചത്.അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. നീലനിറത്തിലുള്ള എസ്യുവി അലിയെ ഇടിച്ചിട്ട ശേഷം വാഹനം നിര്‍ത്താതെ പോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം.

also read; സുധാകരന്റെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കോണ്‍ഗ്രസ്: ഇ പി ജയരാജന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News