അമിത വേഗതയിലെത്തിയ കാർ സ്കൂട്ടറിലിടിച്ചു, തുടർന്ന് കാർ നിർത്താതെ പോയ സംഭവത്തിൽ കാറോടിച്ച നടൻ ശ്രീനാഥ് ഭാസിയെ പൊലീസ് അറസ്റ്റ് ചെയ്ത് പിന്നീട് ജാമ്യത്തിൽ വിട്ടു. സംഭവത്തിൽ സ്കൂട്ടർ ഉടമയായ മട്ടാഞ്ചേരി സ്വദേശി നൽകിയ പരാതിയിലാണ് നടപടി. കൊച്ചിയിൽ കഴിഞ്ഞ മാസം എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം.
തെറ്റായ ദിശയിലെത്തിയ ശ്രീനാഥ് ഭാസിയുടെ കാർ പരാതിക്കാരന്റെ സ്കൂട്ടറിലിടിക്കുകയും പിന്നീട് നിർത്താതെ പോകുകയും ആയിരുന്നു. പരാതിക്കാരന് സാരമായ പരിക്കുകളാണ് അപകടത്തിൽ സംഭവിച്ചിരുന്നത്. എന്നാൽ, നടനെതിരെ ഇപ്പോഴും ഗുരുതര വകുപ്പുകളൊന്നും ചുമത്തിയിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here