അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനെതിരെ നിയമ നടപടിക്കൊരുങ്ങി മുൻ പരിശീലകൻ ഗോര്‍ സ്റ്റിമാക്ക്.
2026 ഫിഫ ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ ഇന്ത്യന്‍ ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് സ്റ്റിമാക്കിനെ പരിശീലക സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. ഇതിന് പിറകെയാണ് നിയമ നടപടി സ്വീകരിക്കാൻ താരം ഒരുങ്ങുന്നത്.
കരാര്‍ പ്രകാരം ലഭിക്കേണ്ട ബാക്കി തുക പത്ത് ദിവസത്തിനകം തന്നുതീര്‍ക്കണമെന്നാണ് ക്രൊയേഷ്യന്‍ കോച്ച് ആവശ്യപ്പെട്ടിരിക്കുന്നത്. അല്ലാത്ത പക്ഷം ഫിഫ ട്രൈബ്യൂണലില്‍ കേസ് ഫയല്‍ ചെയ്യുമെന്നും സ്റ്റിമാക് അറിയിച്ചിട്ടുണ്ട്. 2026 ജൂണ്‍ വരെയാണ് ഇന്ത്യൻ ടീമിന്റെ പരിശീലകനായി തുടരാൻ സ്റ്റിമാകിന് കാലാവധി ഉണ്ടായിരുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here