പഴയ ഐഒഎസ് വേർഷനുകളിൽ പ്രവർത്തിക്കുന്ന ഐഫോണുകളിൽ വാട്സ്ആപ് പണി നിർത്തുന്നുവെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഐഫോണിനു പുറമെ ആൻഡ്രോയിഡിന്‍റെ പഴയ വേർഷനുകളിലും വാട്സ്ആപ് പ്രവർത്തനരഹിതമാകുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഉപയോക്താക്കൾക്കായി മികച്ച ഫീച്ചറുകൾ ലഭ്യമാക്കാനാണ് തീരുമാനമെന്ന് വാട്സ്ആപിന്‍റെ മാതൃകമ്പനിയായ മെറ്റ പറയുന്നു.
അടുത്ത വർഷം മേയ് അഞ്ച് മുതലാണ് പഴയ ഒഎസുകളിൽ വാട്സ്ആപ് സേവനം അവസാനിപ്പിക്കുന്നത്. ആൻഡ്രോയിഡിന്‍റെ വേർഷൻ 5.0 അല്ലെങ്കിൽ അതിനു മുകളിലുള്ള ഫോണുകളിൽ മാത്രമേ ആറു മാസത്തിനു ശേഷം വാട്സ്ആപ് ലഭിക്കുകയുള്ളൂ.
also read; ഇനി മുതൽ ഈ ഫോണുകളിൽ വാട്സ്ആപ്പ് വർക്കാകില്ല! പുതിയ അപ്ഡേഷൻ താങ്ങാനാകാത്ത ഫോണുകൾ ഇവയൊക്കെയാണ്
ഐഒഎസിൽ 15.1 അല്ലെങ്കില്‍ അതിന് ശേഷമുള്ള വേര്‍ഷനുകളില്‍ മാത്രമാകും വാട്‌സ്ആപ്പ് സേവനം നൽകുക. പുതിയ അപ്ഡേഷനൊപ്പം വരുന്ന ഫീച്ചറുകൾ പഴയ ഒഎസിൽ ലഭിക്കില്ലെന്നും അതിനാലാണ് ഒഎസ് അപ്ഗ്രേഡ് ചെയ്യാൻ ആവശ്യപ്പെടുന്നതെന്നും മെറ്റ വ്യക്തമാക്കി.
ഐഒഎസ് ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ആപ്പിളിന്‍റെ പഴയ മോഡൽ ഫോണുകൾക്കാണ് പണി വരുന്നതായി ആദ്യം വാർത്തകൾ പുറത്ത് വന്നത്. അടുത്ത വർഷം മേയ് അഞ്ചിനാണ് ഐഒഎസ് 15.1 അല്ലെങ്കില്‍ അതിന് മുന്‍പോ ഉള്ള വേര്‍ഷനുകളില്‍ വാട്‌സ്ആപ്പ് സേവനം മുടക്കുന്നത്.
also read; സാംസങിന് പണിയാവും… ഫോൾഡബിൾ ഫോണുമായി ആപ്പിളെത്തുന്നു
ഐഫോൺ 5എസ്, ഐഫോൺ 6, ഐഫോൺ 6 പ്ലസ് എന്നീ ഐഫോണ്‍ മോഡലുകള്‍ ഇതില്‍ ഉള്‍പ്പെടും. ഈ ഐഫോണുകളില്‍ വാട്‌സ്ആപ്പിന്റെ അപ്‌ഡേറ്റഡ് വേര്‍ഷന്‍ ഉപയാഗിക്കാനാവില്ലെന്നാണ് ഡബ്ല്യുഎ ബീറ്റഇൻഫോ റിപ്പോര്‍ട്ട് ചെയ്യുന്നത്. വാട്ട്‌സ്ആപ്പ് ബിസിനസ്സിനും ഈ മാറ്റം ബാധകമാകും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here