ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഡോക്ടർ പൊലീസിൽ കീഴടങ്ങി

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഡോക്ടർ പൊലീസിൽ കീഴടങ്ങി. രത്നതാമ എന്ന യുവതിയെ കൊലപ്പെടുത്തിയത്. ബംഗാളിലെ നോർത്ത് 24 പർഗാനസ് ജില്ലയിലാണ് സംഭവം. സംസ്ഥാന സർക്കാരിന് കീഴിലുള്ള എസ്എസ് കെ എം ആശുപത്രിയിലെ ഡോക്ടറായ അരിന്ദം ബാലയാണ് യുവതിയെ കൊലപ്പെടുത്തിയത്. സംസ്ഥാന സർക്കാരിന് കീഴിലുള്ള എസ്എസ് കെ എം ആശുപത്രിയിലെ ഡോക്ടറാണ് ഇയാൾ.

also read :ബൈക്കപകടത്തിൽ മരിച്ചയാളുടെ പോക്കറ്റിൽ എംഡിഎംഎ കണ്ടെത്തി

കൊല നടത്തിയ ശേഷം സ്റ്റേഷനിലെത്തിയ ഡോക്ടർ, താൻ ഭാര്യയെ കൊലപ്പെടുത്തിയതായി ഡ്യൂട്ടിയിലുള്ള പൊലീസുകാരോടു പറയുകയായിരുന്നു. തുടര്‍ന്ന് ഇയാളുടെ വീട്ടിലെത്തിയ പൊലീസ് രക്തത്തിൽ കുളിച്ചുകിടക്കുന്ന യുവതിയുടെ മൃതദേഹം കണ്ടെത്തി. തുടർന്ന്, ഭാര്യാപിതാവ് നൽകിയ പരാതിയിൽ അരിന്ദമിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. രണ്ടുവർഷം മുൻപായിരുന്നു അരിന്ദമിന്റെയും രത്നതാമയുടെയും വിവാഹം. ഇരുവർക്കുമിടയിൽ പ്രശ്നങ്ങളുണ്ടായിരുന്നതായും പൊലീസ് അറിയിച്ചു.

also read :തിരുവനന്തപുരത്ത് വീട്ടില്‍ കവര്‍ച്ച; പ്രതി പിടിയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News