മഹാനടിക്കും കുറുപ്പിനും ശേഷം മറ്റൊരു റിയല്‍ ലൈഫ് ക്യാരക്ടര്‍ അവതരിപ്പിക്കാൻ ദുൽഖർ എത്തുന്നത് തമിഴിലെ ആദ്യത്തെ സൂപ്പര്‍സ്റ്റാറിന്റെ വേഷത്തിൽ

KAANTHA

ദുല്‍ഖർ തെലുങ്കിൽ അരങ്ങേറ്റം കുറിച്ച ചിത്രമായ മഹാനടിയിൽ തെലുങ്കിലും തമിഴിലും ഒരുകാലത്ത് തിളങ്ങിനിന്നിരുന്ന ജെമിനി ഗണേശനായാണ് വേഷമിട്ടിരുന്നത്. ഇപ്പോഴിതാ ദുല്‍ഖറിന്റെ അടുത്ത സിനിമയായ കാന്തയെ കുറുച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരിക്കുകയാണ്. ഈ ചിത്രത്തിലും ഒരു സൂപ്പര്‍സ്റ്റാറിന്റെ വേഷത്തിലാണ് ദുൽഖർ എത്തുന്നതെന്നാണ് വിവരം.

സെല്‍വമണി സെല്‍വരാജാണ് കാന്തയുടെ സംവിധാനം. 1950കളില്‍ തമിഴ്‌നാടിനെ പിടിച്ചുകുലുക്കിയ യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് കാന്താ അണിയിച്ചൊരുക്കുന്നത്. തമിഴ് സിനിമയിലെ ആദ്യത്തെ സൂപ്പര്‍സ്റ്റാറായ എം.കെ. ത്യാഗരാജ ഭാഗവതരായാണ് ചിത്രത്തിൽ ദുൽഖർ വേഷമിടുന്നതെന്നാണ് പുറത്തുവരുന്ന വിവരം.

Also read: ഗായകന്‍ ദില്‍ജിത്ത് ദോസഞ്ജിന്റെ സംഗീത പരിപാടിക്ക് വിലക്ക്; കാരണം ഇത്

1950കളില്‍ തമിഴ്‌നാട്ടില്‍ ഏറെ കുപ്രസിദ്ധിയാര്‍ജിച്ച സിനിമാ ജേര്‍ണലിസ്റ്റായിരുന്നു ലക്ഷ്മികാന്തന്‍. ‘സിനിമാ തൂത്ത്’ എന്ന ലക്ഷ്മികാന്തന്റെ വാരിക ത്യാഗരാജ ഭാഗവതരും സുഹൃത്തും ചേര്‍ന്ന് പൂട്ടിക്കുകയും പിന്നാലെ ‘ഹിന്ദു നേസന്‍’ എന്ന പേരില്‍ മറ്റൊരു വാരിക ആരംഭിച്ച ലക്ഷ്മികാന്തന്‍ ത്യാഗരാജ ഭാഗവതരെയും മറ്റ് നടിമാരെയും വെച്ച് അപകീര്‍ത്തികരമായ കഥകള്‍ പ്രസിദ്ധീകരിക്കാൻ ആരംഭിച്ചു.

Also Read: ആസിഫ് അലി മുതൽ നയൻ‌താര വരെ; ഈ ആഴ്ച്ചത്തെ സിനിമ വിരുന്നൊരുക്കി ഒടിടി

പ്രകോപിതനായ ഭാഗവതര്‍ ലക്ഷ്മികാന്തനെ കൊലപ്പെടുത്തുകയും തുടർന്ന് ജയിൽവാസം അനുഭവിക്കുകയും ചെയ്തു. ജയില്‍ മോചിതനായതിനായതിനു ശേഷം ത്യാഗരാജ ഭാഗവതർ സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയും 1959ല്‍ മരണപ്പെടുകയും ചെയ്തു.

ദുല്‍ഖറിന് പുറമെ റാണാ ദഗ്ഗുബട്ടി, ഭാഗ്യശ്രീ ബോസ്, സമുദ്രക്കനി എന്നിങ്ങനെ വൻതാരനിരയാണ് കാന്തയിൽ അണിനിരക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News