മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ടു; വിവാഹവാഗ്ദാനവും പണം തട്ടിപ്പും; ത്രിപുര സ്വദേശികൾ പിടിയിൽ

മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട് യുവതിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി ലക്ഷങ്ങൾ പറ്റിച്ചു. തിരുവനന്തപുരം സ്വദേശിനിയാണ് തട്ടിപ്പിനിരയായത്. തട്ടിപ്പ് നടത്തിയ ത്രിപുര സ്വദേശികൾ പിടിയിലായി.

കുമാർ ജമാതിയ (36) സഞ്ജിത് ജമാതിയ (40) സൂരജ് ദെബ്ബർമ (27) എന്നിവരെയാണ് തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസ് ത്രിപുരയിലെ തെലിയമുറയിൽ നിന്നും അറസ്റ്റ് ചെയ്തത്. വേൾഡ് ഹെൽത്ത് ഓർഗനൈസേഷനിലെ ഡോക്ടറാണെന്നു വിശ്വസിപ്പിച്ചാണ് വിവാഹാലോചന നടത്തിയത്.

വാട്സ് ആപ്പ് വഴി ബന്ധം ദൃഢമാക്കി യുവതിയുടെ പേരിൽ വിദേശത്ത് ബിസിനസ് ആരംഭിക്കാമെന്നു പറഞ്ഞ് ഇവരുടെ പക്കൽ നിന്നും 22,75,000 രൂപ വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെ പണം തട്ടിയത്. മാട്രിമോണിയൽ സൈറ്റുകളിലൂടെ വിവാഹ ആലോചനകൾ ക്ഷണിച്ച് പരസ്യം നൽകുന്ന യുവതികളുടെ വ്യക്തിഗത വിവരങ്ങൽ കരസ്ഥമാക്കി അവരുമായി നവ മാദ്ധ്യമങ്ങളിലൂടെ പരിചയപ്പെട്ട് കബളിപ്പിക്കുന്നതാണ് ഇവരുടെ രീതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News