നിപ സംശയം: ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജിന് പുറമെ മന്ത്രി മുഹമ്മദ് റിയാസും കോ‍ഴിക്കോട്ടേക്ക്

കോ‍ഴിക്കോട് ജില്ലയില്‍ നിപ ബാധയെന്ന സംശയം ഉയര്‍ന്നതോടെ ആരോഗ്യ വകുപ്പ് വലിയ മുന്നൊരുക്കങ്ങളാണ് നടത്തുന്നത്. അതിന്‍റെ ഭാഗമായ ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതല യോഗം ചേരും. അതിനായി ആരോഗ്യ മന്ത്രി വീണാ ജേര്‍ജ്ജ് കോ‍ഴിക്കോട്ടേക്ക് തിരിച്ചു. ഇതിനു പിന്നാലെ മന്ത്രി മുഹമ്മദ് റിയാസും  ഇന്ന് ജില്ലയിലെത്തി സ്ഥിതി ഗതികള്‍ വിലയിരുത്തും.

നിപ എന്നത് സംശയം മാത്രമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എന്നാല്‍ ജാഗ്രത വേണമെന്നുമാണ് നിര്‍ദേശം. ചികിത്സയിലുള്ളവരുടെ ശ്രവ പരിശോധനയുടെ ഫലം ഇന്ന് ലഭിക്കും. അതിന് ശേഷമേ കാര്യങ്ങള്‍ക്ക് ഒരു വ്യക്തത ഉണ്ടാവുകയുള്ളു.

ALSO READ: പെരുമ്പാവൂർ നഗരത്തിൽ അടച്ചിട്ട മുറിക്കുള്ളിൽ ജീർണിച്ച മൃതദേഹം കണ്ടെത്തി

കുറ്റ്യാടിയിലും വടകരയിലുമുള്ളവരാണ് മരിച്ചത്.40 വയസുള്ള ഓരാളും 49 വയസുള്ള മറ്റൊരാളുമാണ്  മരിച്ചത്. രണ്ട് പേര്‍ക്കും ഒരേ രോഗ ലക്ഷണങ്ങള്‍ ആയിരുന്നു. പനി ബാധിച്ച് മരിച്ച ഒരാളുടെ ബന്ധുക്കളും ഇപ്പോള്‍ തീവ്ര പരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്. വവ്വാലില്‍ നിന്ന് നിപ പകരുമെന്നതിനാല്‍ നിപ സംശയിക്കുന്ന പശ്ചാത്തലത്തില്‍ പക്ഷികള്‍ ഭക്ഷിച്ച പഴങ്ങള്‍ കഴിയ്ക്കരുതെന്ന് ഉള്‍പ്പെടെ നിര്‍ദേശമുണ്ട്.

ALSO READ: എ എൻ ഷംസീർ സ്പീക്കർ പദവിയിൽ ഒരു വർഷം; നാഴികക്കല്ലുകള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News