നീറ്റ് – നെറ്റ് ചോദ്യപേപ്പർ വിവാദം; പൊതു പരീക്ഷ ക്രമക്കേടുകൾ തടയൽ നിയമം വിജ്ഞാപനമിറക്കി തലയൂരാൻ കേന്ദ്രസർക്കാർ

നീറ്റ് – നെറ്റ് ചോദ്യപേപ്പർ വിവാദത്തിന് പിന്നാലെ പൊതു പരീക്ഷ ക്രമക്കേടുകൾ തടയൽ നിയമം വിജ്ഞാപനമിറക്കി തലയൂരാൻ കേന്ദ്രസർക്കാർ ശ്രമം. ഫെബ്രുവരിയിൽ പാസാക്കിയ നിയമമാണ് മൂന്നാം മോദി സർക്കാർ തിടുക്കപ്പെട്ട് പ്രാബല്യത്തിലാക്കിയത്. സർക്കാരിനേറ്റ ആഘാതം മറികടക്കാനുള്ള ശ്രമമാണിതെന്ന് കോൺഗ്രസ്‌ ആരോപിച്ചു. പരീക്ഷകളിൽ ആൾമാറാട്ടം, ഉത്തരക്കടലാസ് തിരിമറി, രേഖകളിലെ തിരിമറി, റാങ്ക് ലിസ്റ്റ് അട്ടിമറി, ചോദ്യപേപ്പർ ചോർച്ച എന്നിങ്ങനെ ക്രമക്കേടുകളിൽ കടുത്ത ശിക്ഷ ഉറപ്പാക്കുന്നതാണ് നിയമം.

Also Read: ഉത്തരേന്ത്യയിൽ ചൂട് കടുക്കുന്നു; ഇതുവരെ മരിച്ചത് 143 പേർ

നിയമ ലംഘകർക്ക് 10 വർഷം വരെ തടവും ഒരു കോടി രൂപ വരെ പിഴയും ലഭിക്കും. വഞ്ചനക്ക് മൂന്ന് മുതൽ അഞ്ച് വർഷം വരെ തടവും, സംഘടിത കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് അഞ്ച് മുതൽ 10 വർഷം വരെ തടവും ലഭിക്കും. സംഘടിത കുറ്റകൃത്യത്തിൽ ഉൾപ്പെട്ടതായി കണ്ടെത്തിയാൽ സ്ഥാപനത്തിൻ്റെ സ്വത്ത് കണ്ടുകെട്ടാനും നിയമത്തിൽ വ്യവസ്ഥയുണ്ട്. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ പുറത്തു വരുമ്പോഴാണ് ഫെബ്രുവരിയിൽ പാർലമെന്റ് പാസാക്കിയ നിയമം തിടുക്കപ്പെട്ട് കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്തത്.

Also Read: ‘മലപ്പുറത്തെ പ്ലസ് വൺ സീറ്റ് വിഷയത്തിൽ നടക്കുന്നത് രാഷ്ട്രീയ സമരം’; മന്ത്രി വി ശിവൻകുട്ടി

സർക്കാരിനേറ്റ ആഘാതം മറി കടക്കാനുള്ള ശ്രമമാണിതെന്ന് കോൺഗ്രസ്‌ ആരോപിച്ചു. നിയമം കൊണ്ടുവരേണ്ടത് അനിവാര്യമാണ് , എന്നാൽ ക്രമക്കേട് നടന്നതിന് ശേഷമാണ് നിയമം പ്രാബല്ല്യത്തിലായത് എന്നും ജയ് റാം രമേശ്‌ എക്‌സിൽ കുറിച്ചു. ചോദ്യപേപ്പർ ചൊർച്ചയിൽ രാജ്യ വ്യാപകമായി പ്രതിഷേധം ഉയരുമ്പോഴാണ് വിജ്ഞാപനം ഇറക്കി മുഖംമിനുക്കാനുള്ള കേന്ദ്രസർക്കാർ നീക്കം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News