മോഹൻലാലും ശ്രീകുമാറും വീണ്ടും ഒന്നിക്കുന്നു; ഒടിയൻ പോലെ മറ്റൊരു സിനിമയോ? ഉത്തരവുമായി സംവിധായകൻ

മോഹൻലാലും വി എ ശ്രീകുമാറും ഒന്നിച്ച ചിത്രമായിരുന്നു ഒടിയൻ. വലിയ പ്രതീക്ഷകളോടെ വന്ന സിനിമ കനത്ത പരാജയമായിരുന്നു. ഇതിനെ തുടർന്ന് സംവിധായകനെതിരേ കനത്ത വിമർശനമായിരുന്നു സമൂഹ മാധ്യമങ്ങളിലും മറ്റും അരങ്ങേറിയത്. ഒടിയന് വേണ്ടി മോഹൻലാൽ നടത്തിയ ട്രാൻസ്ഫോർമേഷനും മറ്റും പിന്നീട് ട്രോളുകൾക്കും മറ്റും കാരണമായിരുന്നു. ഇപ്പോഴിതാ ഇരുവരും വീണ്ടും ഒന്നിക്കുന്നുവെന്ന വാർത്തകളാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

ALSO READ: ആ ഷോക്കിൽ നിന്നും വിജയ് മുക്തനായിട്ടില്ല, അവളുടെ വായിൽ നിന്നും ചോര വന്നപ്പോൾ അവൻ നിലവിളിച്ചു കരഞ്ഞു; അച്ഛൻ പറയുന്നു

വി എ ശ്രീകുമാർ തൻ്റെ ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു പോസ്റ്റാണ് ഇത്തരത്തിൽ ചർച്ചകൾക്ക് ഇപ്പോൾ തുടക്കമിടാൻ കാരണമായത്. ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഒടിയൻ സിനിമയെ കുറിച്ച് വീണ്ടും ചർച്ചകൾ ആരംഭിച്ചു. ഇനിയും ഒടിയൻ പോലെ ഒരു സിനിമയോ? മോഹൻലാൽ വീണ്ടും? എന്ന തരത്തിലുള്ള കമന്റുകളാണ് ചിത്രത്തിന് വന്നുകൊണ്ടിരിക്കുന്നത്. എന്നാൽ സംഭവത്തിന്റെ സത്യാവസ്ഥ ശ്രീകുമാർ തന്നെ സമൂഹ മാധ്യമത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

ALSO READ: അച്ഛനും അമ്മയും നല്ല ഇറോട്ടിസം ചെയ്തതുകൊണ്ടാണല്ലോ ഫാമിലി ഉണ്ടായത്, പിന്നെ എന്തുകൊണ്ട് അത്തരം സിനിമകൾ കാണാൻ ആളുകൾ വരുന്നില്ല? സിദ്ധാര്‍ത്ഥ് ഭരതന്‍

താൻ സംവിധാനം ചെയ്യുന്ന പുതിയ പരസ്യത്തിലെ പ്രൊഡക്റ്റിന്റെ ബ്രാൻഡ് അംബാസഡർ ആണ് മോഹൻലാലെന്നും, ക്രേസ് ബിസ്ക്കറ്റ്സ് ചെയർമാൻ അബ്ദുൾ അസീസ് ചൊവ്വഞ്ചേരിയുമായി അദ്ദേഹം കരാറിൽ ഒപ്പുവെച്ചുവെന്നും വി എ ശ്രീകുമാർ ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രത്തിന് താഴെ കുറിച്ചിട്ടുണ്ട്. പരസ്യ സംവിധായകനായിരുന്ന ശ്രീകുമാറിന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു ഒടിയൻ.

വി എ ശ്രീകുമാറിന്റെ ഫേസ്ബുക് പോസ്റ്റ്

ലാലേട്ടൻ ഇനി ക്രേസ് ബിസ്ക്കറ്റ്സ് ബ്രാൻഡ് അംബാസഡർ. ക്രേസ് ബിസ്ക്കറ്റ്സ് ചെയർമാൻ അബ്ദുൾ അസീസ് ചൊവ്വഞ്ചേരിയുമായി കരാറിൽ ഒപ്പുവെച്ചു.
ചിത്രീകരണം ഈ മാസം പാലക്കാട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News