നിങ്ങൾ ഒരു കുഴിയിൽ വീണു പോയാൽ രക്ഷിക്കാൻ ആര് കൂടെ ചാടും? സുഹൃത്തിൻ്റെ പേര് മെൻഷൻ ചെയ്യൂ…ഒടിടി റിലീസിന് പിന്നാലെ വീണ്ടും മഞ്ഞുമ്മൽ ബോയ്സ് ട്രെന്റ്

മഞ്ഞുമ്മൽ ബോയ്സ് എന്ന വിജയ ചിത്രം ഒടിടി റിലീസായതോടെ വീണ്ടും ഗുണ കേവും കുട്ടന്റേയും സുഭാഷിന്റെയും സൗഹൃദവും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആവുകയാണ്. നിങ്ങൾ ഒരു കുഴിയിൽ വീണാൽ രക്ഷിക്കാൻ ആര് കൂടെ ചാടും എന്ന ചോദ്യമാണ് സിനിമയുമായി ബന്ധപ്പെട്ട് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ALSO READ: ‘ഇച്ചിരി വെള്ളം വേണം’ അയിനെന്താ തരാലോ.. രാവിലെ ലോക്കപ്പ് തുറന്നതും പ്രതി ഓടിപ്പോയി; ഉച്ചയ്ക്ക് പൂച്ചയെ പോലെ തൂക്കിയെടുത്ത് കേരള പൊലീസ്

ധാരാളം സോഷ്യൽ മീഡിയ പ്രൊഫൈലുകൾ ഈ പോസ്റ്റ് ഇപ്പോൾ പങ്കുവെച്ചിട്ടുണ്ട്. രസകരമായ കമന്റുകളാണ് ഇതിനൊക്കെ വരുന്നതും. ‘മാതാപിതാക്കൾ’ എന്നാണ് പലരും ഈ പോസ്റ്റുകൾക്ക് താഴെ കമന്റ് ചെയ്യുന്നത്. ചിലരാകട്ടെ ഏറ്റവും അടുത്ത സുഹൃത്തുക്കളുടെ പേരും പങ്കുവെക്കുന്നുണ്ട്. എന്നാൽ രസകരമായ വസ്തുത എന്താണെന്നാൽ ഫയർ ഫോഴ്‌സ് എന്നാണ് ഈ ചോദ്യത്തിന് ഒരു വിഭാഗം ആളുകൾ കമന്റ് ചെയ്യുന്നത്.

ALSO READ: മുസ്‌ലിങ്ങൾ ഇല്ലാതെ ചരിത്രത്തിലാദ്യമായി ഗുജറാത്തിലെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക; ഈ കോൺഗ്രസിൽ ന്യൂനപക്ഷങ്ങൾ എങ്ങനെ വിശ്വസിക്കും?

അതേസമയം, 241.56 കോടിയാണ് ചിത്രത്തിന്റെ ഇതുവരേക്കുമുള്ള കളക്ഷൻ. മലയാളത്തിലെ ഏറ്റവുമധികം കളക്ഷൻ നേടിയ ചിത്രം എന്ന നേട്ടം മഞ്ഞുമ്മൽ ബോയ്സ് കൈവരിച്ചിട്ടുണ്ട്. ബോക്സോഫീസിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ജൂഡ് ആന്റണി ചിത്രം 2018 നേടിയിരിക്കുന്നത് 181 കോടി കളക്ഷനാണ്. തമിഴ്നാട്ടിൽ ലഭിച്ച വലിയ സ്വീകാര്യതയാണ് ഇത്രയും വലിയ കളക്ഷനിലേക്ക് മഞ്ഞുമ്മൽ ബോയ്‌സിനെ കൊണ്ടെത്തിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News