ഡീപ്പ്‌ഫേക്കിന് ഇരയായി കത്രീനയും; പ്രതിഷേധം കനക്കുന്നു

നടി രശ്മിക മന്ദാനയ്ക്ക് പിറകേ സിനിമാ ലോകത്തെയും സാധാരണക്കാരെയും ഞെട്ടിച്ചു കൊണ്ട് കത്രീന കെയ്ഫിന്റെ ഡീപ്പ് ഫേക്ക് ചിത്രങ്ങള്‍ പുറത്ത്. കത്രീനയുടെ പുതിയ ചിത്രം ടൈഗര്‍ 3യില്‍ നിന്നുള്ള ചിത്രങ്ങളാണ് ഡീപ്പ്‌ഫേക്ക് വഴി മോര്‍ഫ് ചെയ്തിരിക്കുന്നത്. ഹോളിവുഡ് സ്റ്റഡ് വുമണുമായുള്ള സംഘട്ടന രംഗമാണ് മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുന്നത്. എഡിറ്റ് ചെയ്ത വേര്‍ഷനില്‍ ഒരു ലോ കട്ട് വൈറ്റ് ടോപ്പും മാച്ചിംഗ് ബോട്ടവുമാണ് കത്രീനയുടെ വേഷം.

ALSO READ: വയനാട്ടിലിത് പോലീസ്‌ മാവോയിസ്റ്റ്‌ ഏറ്റുമുട്ടൽ നാലാം തവണ; നടന്നത് അര മണിക്കൂർ നീണ്ടുനിന്ന വെടിവെയ്പ്പ്

സാമൂഹിക മാധ്യമത്തില്‍ ഈ മോര്‍ഫ് ചെയ്തതിന്റെ വീഡിയോയും ചിത്രങ്ങളും പങ്കുവച്ചുകൊണ്ട് നിരവധി പേരാണ് പ്രതിഷേധം അറിയിച്ചിരിക്കുന്നത്. എഐ എന്നത് മികച്ച കണ്ടുപിടിത്തമാണെങ്കിലും സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ അവ ഉപയോഗിക്കുന്നതിന് ക്രിമിനല്‍ കുറ്റമാണെന്നാണ് ഭൂരിഭാഗം പേരും പറയുന്നത്.

ALSO READ: ജഗന്‍മോഹനെ താഴെയിറക്കാന്‍ പവന്‍ കല്യാണ്‍; ‘ബിജെപി കൂട്ടുകെട്ടില്‍’തുടക്കം തന്നെ പിഴച്ചു!

ഡീപ്പ്‌ഫേക്ക് പേടിപ്പെടുത്തുന്നതാണ്. ഇതിന് മുന്‍കരുതല്‍ എടുത്തേ തീരു. എഐ ദിവസം കഴിയുംത്തോറും അപകടകരമായി തീരുകയാണ് എന്നിങ്ങനെ നിരവധി പേരാണ് ആശങ്കകളും പങ്കുവച്ചിരിക്കുന്നത്. രശ്മിക മന്ദാനയെ മോര്‍ഫ് ചെയ്ത വീഡിയോയില്‍, കറുത്ത വസ്ത്രം ധരിച്ച ഒരു സ്ത്രീ ലിഫ്റ്റില്‍ കയറുന്നതായണ് കാണിക്കുന്നത്. മുഖം താരത്തിനോട് സാമ്യമുള്ള രീതിയില്‍ മോര്‍ഫ് ചെയ്യുകയും എഡിറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. നിരവധി സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ വീഡിയോ വ്യാജമാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News