‘ഹോസ്റ്റലില്‍ അതിക്രമിച്ചുകയറി ആക്രമിച്ചു, സര്‍ക്കാര്‍ സഹായം കൊണ്ട് നാട്ടിലെത്തി, നന്ദി’; മണിപ്പൂരിലെ കലാപഭൂമിയില്‍നിന്നും വീട്ടിലെത്തിയ ആദിത്യ പറയുന്നു

വയനാട് പുല്‍പ്പള്ളിയിലെ വീട്ടിലെത്തിയ ആദിത്യ രവിയുടെ വാക്കുകളില്‍ ഇപ്പോല്‍ ഭീതിയേക്കാള്‍ ആശ്വാസമാണ്. ആദിത്യക്കൊപ്പം ഇതേ സര്‍വകലാശാലയിലെ മറ്റ് ജില്ലക്കാരായ എട്ട് വിദ്യാര്‍ഥികളും നാട്ടിലെത്തി.ആദിത്യ മണിപ്പൂര്‍ കേന്ദ്ര സര്‍വകലാശാലയില്‍ ഒന്നാം വര്‍ഷ എംഎ സൈക്കോളജി വിദ്യാര്‍ഥിനിയാണ്.

മെയ്തെയ്, കുക്കീ ഗോത്രവര്‍ഗ വിഭാഗക്കാര്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. ഞങ്ങളുടെ ഹോസ്റ്റലിലും അക്രമകാരികള്‍ എത്തി. പല മുറികളിലും കയറി നാശന്ഷടം വരുത്തി, പുറത്തുനിന്നുളളവരായത് കൊണ്ട് ഞങ്ങളെ ഉപദ്രവിച്ചില്ലെങ്കിലും ആകെ ഭയമായി. പുറത്ത് വെടിവെയ്പും തീവെയ്പും എല്ലാം ഉണ്ടെന്നറിഞ്ഞതൊടെ നോര്‍ക്കയെ അറിയിക്കുയായിരുന്നു. ഉടന്‍തന്നെ ഇടപെടലുകളുണ്ടായി. രണ്ട് ദിവസം കൂടി കഴിഞ്ഞിരുന്നെങ്കില്‍ ഭക്ഷണവും വെള്ളവുമടക്കം കിട്ടാതെ വലഞ്ഞുപോയേനെ, സര്‍ക്കാരിന് നന്ദി’ ആദിത്യ പറയുന്നു.

Also Read: മണിപ്പൂര്‍ സംഘര്‍ഷം; മരണം 60 ആയി; ജാഗ്രത തുടരുന്നു

https://www.kairalinewsonline.com/manipur-violence-60-killed-over-200-injured-says-cm-n-biren-singh

തിങ്കളാഴ്ച സര്‍വകലാശാലയില്‍ നിന്നും ഇംഫാലിലെത്തി. അവിടെനിന്നും വിമാനമാര്‍ഗം കൊല്‍ക്കത്തയിലും തുടര്‍ന്ന് ബംഗളൂരുവിലുമെത്തി. ബംഗളൂരുവില്‍ നിന്നും രാത്രി സംസ്ഥാനസര്‍ക്കാര്‍ ഒരുക്കിയ കേരള കെഎസ്ആര്‍ടിസിയുടെ സ്വിഫ്റ്റ് ബസില്‍ ചൊവ്വ രാവിലെ ഏഴോടെയാണ് ആദിത്യയും സംഘവും വയനാട്ടിലെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News