സൽമാൻഖാനു ശേഷം ബോളിവുഡ് സൂപ്പർതാരം കിങ് ഖാനെത്തേടിയും അജ്ഞാതരുടെ ഭീഷണി സന്ദേശങ്ങൾ. മുംബൈയിലെ ബാന്ദ്ര പൊലീസ് സ്റ്റേഷനിലാണ് കോടികൾ തങ്ങൾക്ക് നൽകിയില്ലെങ്കിൽ കിങ് ഖാനെ തങ്ങൾ ഉപദ്രവിക്കുമെന്ന തരത്തിൽ ഭീഷണി സന്ദേശമെത്തിയത്. സംഭവത്തെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ ഫോൺകോൾ ലഭിച്ചത് ഛത്തീസ്ഗഢിൽ നിന്നാണ് എന്ന് പൊലീസ് കണ്ടെത്തി. ഫൈസാൻഖാൻ എന്നയാളുടെ പേരിലുള്ള ഫോൺ ഉപയോഗിച്ചാണ് അജ്ഞാതർ ഭീഷണിപ്പെടുത്തുന്ന ഫോൺകോൾ ചെയ്തിട്ടുള്ളത്. സംഭവത്തെ തുടർന്ന് ഛത്തീസ്ഗഡ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കഴിഞ്ഞ വർഷവും സമാന രീതിയിൽ ഷാരൂഖ് ഖാന് അജ്ഞാതരായ ആളുകളിൽ നിന്നും വധഭീഷണി ലഭിച്ചിരുന്നു. തുടർന്ന് സർക്കാർ ഇടപെട്ട് അദ്ദേഹത്തിൻ്റെ സുരൾ വൈ പ്ലസ് കാറ്റഗറിയിലേക്ക് ഉയർത്തിയിരുന്നു. ഇതോടെ 24 മണിക്കൂറും അദ്ദേഹത്തിന് സായുധരായ 6 ഉദ്യോഗസ്ഥരുടെ സുരക്ഷ സർക്കാർ സംവിധാനങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്. നടൻ സൽമാൻഖാന് നേരെ ലോറൻസ് ബിഷ്ണോയി സംഘം ഭീഷണി സന്ദേശം അയച്ച് ദിവസങ്ങൾക്കു ശേഷമാണ് ഷാരൂഖിന് നേരെയും ഭീഷണി വന്നിട്ടുള്ളത് എന്നതിനാൽ ഗൌരവത്തോടെയാണ് പൊലീസ് ഈ സംഭവത്തെ കാണുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here