സാംസങിന് പിറകേ ആപ്പിളും; ‘ഹൈറിസ്‌ക് അലേര്‍ട്ടു’മായി കേന്ദ്രം

apple

സാംസങ്ങിന് പിറകേ സര്‍ക്കാരിന്റെ ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമിന്റ സുരക്ഷാ ഉപദേശകര്‍ സമാനാമായ ഹൈറിസ്‌ക് മുന്നറിയുപ്പ് നല്‍കിയിരിക്കുകയാണ്. ആപ്പിള്‍ ഉത്പന്നങ്ങളിലെ യൂസര്‍ ഡേറ്റ, ഡിവൈസ് സെക്യൂരിറ്റി എന്നിവയിലെ ഭീഷണിയെ കുറിച്ചുള്ള മുന്നറിയിപ്പാണ് കേന്ദ്രം നല്‍കിയിരിക്കുന്നത്.

ALSO READ:  16 വർഷത്തെ ആ യാത്രയ്ക്ക് വിട: സർജറിയുടെ അനുഭവം പങ്കുവച്ച് അഹാന; വീഡിയോ

ആപ്പിളിലെ സുരക്ഷാ നിയന്ത്രങ്ങള്‍ ഭേദിക്കാനും വിവരം കൈക്കലാക്കാനും ഹാക്കര്‍മാര്‍ക്ക് സാധിക്കുമെന്നതുള്‍പ്പെടെ നിരവധി പ്രശ്‌നങ്ങളാണ് മുന്നറിയിപ്പില്‍ ചൂണ്ടികാണിച്ചിരിക്കുന്നത്. ഐഒഎസ്, ഐപാഡ്ഒഎസ്, മാക്ഒഎസ്, ടിവിഒഎസ്, വാച്ച്ഒഎസ്, സഫാരി ബ്രൗസര്‍ എന്നിവയിലാണ് പ്രശ്‌നങ്ങള്‍ ഉണ്ടായിരിക്കുന്നത്.

ALSO READ: പഴംപൊരിക്ക് രുചിയില്ലെന്ന് പറഞ്ഞ് കത്തിക്കുത്ത്; അറസ്റ്റിലായത് നിരവധി കേസുകളിലെ പ്രതി

അതേസമയം സാംസങ് ആന്‍ഡ്രോയിഡ് വേര്‍ഷനുകളായ 11, 12, 13, 14എന്നിവയിലാണ്പ്രശ്നങ്ങള്‍ കൂടുതലായി കണ്ടുവരുന്നത്. നടപ്പിലാക്കിയ സുരക്ഷാ നിയന്ത്രണങ്ങള്‍ മറികടക്കാനും സെന്‍സിറ്റീവ് വിവരങ്ങള്‍ ആക്‌സസ് ചെയ്യാനും ടാര്‍ഗെറ്റുചെയ്ത സിസ്റ്റത്തില്‍ അനിയന്ത്രിതമായ പ്രവര്‍ത്തനങ്ങള്‍ നടത്താനും സാധിക്കുന്ന തരത്തില്‍ നിരവധി പ്രശ്നങ്ങള്‍ സാംസങ് ഉല്‍പ്പന്നങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News