നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ രാജസ്ഥാനിലും ഛത്തീസ്ഗഡിലും ആദ്യഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി. രാജസ്ഥാനില്‍ 41 സീറ്റിലേക്കുളള സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. മുന്‍ മുഖ്യമന്ത്രി വസുന്ധര രാജസിന്ധ്യ പട്ടികയിലില്ല. രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡ് ഉള്‍പ്പെടെ ഏഴ് എംപിമാര്‍ മത്സരിക്കും.
Also Read; അക്ഷയ് കുമാറിന്റെ വാക്ക് വെള്ളത്തിൽ വരച്ച വര പോലെയായി; താരത്തിനെതിരെ വിമർശനവുമായി ആരാധകർ
ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ 64 സീറ്റുകളിലേക്ക് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ അരുണ്‍ സാവോ, ലോര്‍മിയില്‍ മത്സരിക്കും. ഛത്തീസ്ഗഡ് മുന്‍ മുഖ്യമന്ത്രിയായ രമണ്‍ സിംഗും മത്സരരംഗത്തുണ്ട്. മധ്യപ്രദേശില്‍ മൂന്നാം ഘട്ട സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും ഇടംപിടിച്ചു. ചൗഹാന്റെ മണ്ഡലമായ ബുധ്‌നിയില്‍ തന്നെ മത്സരിക്കും. ആഭ്യന്തരമന്ത്രി നരോത്തം മിശ്ര ദതിയയില്‍ സ്ഥാനാര്‍ത്ഥിയാകും. മൂന്നാം ഘട്ടത്തില്‍ 57 സീറ്റുകളിലേക്കാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.
Also Read; ബൈക്ക് മോഷ്ടിക്കും, ഓടിച്ച ശേഷം ഉപേക്ഷിക്കും; മോഷണം പതിവാക്കിയ പതിനെട്ടുകാരൻ പിടിയിൽ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here