ഉപതെരഞ്ഞെടുപ്പ് കഴിയുമ്പോൾ കോൺ​ഗ്രസ് നേതൃത്വത്തിന്റെ ഇഴ പിരിഞ്ഞു പോകും; എ വിജയരാഘവൻ

A Vijayaraghavan

ഉപതെരഞ്ഞെടുപ്പോടുകൂടി ഏച്ചു കൂട്ടിവെച്ചിരിക്കുന്ന കോൺഗ്രസ് നേതൃത്വത്തിൻറെ ഇഴ പിരിഞ്ഞു പോകുമെന്ന് എ വിജയരാഘവൻ. ഗ്രൂപ്പ് സമവാക്യങ്ങളെല്ലാം തന്നെ ഈ തെരഞ്ഞെടുപ്പോടു കൂടി തെറ്റും. വിവിധ വർഗീയ സംഘടനകങ്ങളുമായി കോൺ​ഗ്രസ് സന്ധി ചെയ്തിട്ടുണ്ട് ഇത് ഉണ്ടാക്കുന്ന പ്രതിഫലനം കോൺഗ്രസിനെ ദുർബലപ്പെടുത്തുമെന്നും വിജയരാഘവൻ പറഞ്ഞു.

മുനമ്പം കേരളത്തിന്റെ സാമൂഹികവിഷയമായി മാറ്റരുത്. മതസൗഹാർദത്തെ ദുർബലപ്പെടുത്തുന്ന രീതിയിൽ മുനമ്പത്ത് ഇടപെടൽ അംഗീകരിക്കില്ലെന്നും വിജയരാഘവൻ പറഞ്ഞു.

Also Read: ‘ഏറ്റവും വലിയ കള്ളപ്പണക്കാര്‍ മോദിയുടെ ബിജെപി’; പ്രതിപക്ഷ നേതാവിന് ബിജെപിയെ കുറിച്ച് പരാതിയില്ലെന്നും തോമസ് ഐസക്

ഒരുപാട് സങ്കീർണ്ണതകളുള്ള പ്രശ്നമാണ് മുനമ്പത്തേത്. വർഗീയമാക്കുന്ന രീതിയിലല്ല, പ്രശ്നം പരിഹരിക്കുന്ന രീതിയിലാണത് കൈകാര്യം ചെയ്യേണ്ടത്. പ്രശ്നം സമാധാനപരമായി പരിഹരിക്കണം അതിനായി സർക്കാർ മുൻകൈ എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിജയരാഘവൻ പറഞ്ഞു.

Also Read: ‘ചേലക്കരയിൽ പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നത് കെ രാധാകൃഷ്ണൻ’; മാധ്യമങ്ങൾ കല്ലുവെച്ച നുണ പ്രചരിപ്പിക്കുന്നുവെന്നും യു ആർ പ്രദീപ്

News Summary: After the by-elections, he Congress leadership will be split says A Vijayaraghavan

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News