തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഹരിയാനയിലും ജമ്മു കാശ്മീരിലും സർക്കാർ രൂപീകരണ ചർച്ചകൾ സജീവം

jammu and haryana election

തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഹരിയാനയിലും ജമ്മു കാശ്മീരിലും സർക്കാർ രൂപീകരണ ചർച്ചകൾ സജീവം. ഹരിയാന മുഖ്യമന്ത്രി ആയി നയാബ് സിംഗ് സൈനി തന്നെ തുടരും എന്നാണ് സൂചന. മന്ത്രിസഭയിൽ ഉൾപ്പെടുത്തേണ്ട അംഗങ്ങളെ കുറിച്ചുള്ള ചർച്ചകളും സജീവമാണ്. ജാതി സമവാക്യം കണക്കിലെടുത്തു നേരത്തെ മുതൽ മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യം വെക്കുന്ന അനിൽ വിജ്നെ മന്ത്രിസഭയിൽ ഉൾപ്പെടുത്തണമോ എന്നതിലടക്കം ഉടൻ തീരുമാനം ഉണ്ടാകും. ഈ മാസം 12നു സത്യപ്രതിജ്ഞ ചടങ്ങിലേക്ക് നീങ്ങളുള്ള തീരുമാനമാണ് ബിജെപി നേതൃത്വം മുന്നോട്ട് വെക്കുന്നത്.

Also Read; മഹാരാഷ്ട്രയിൽ പരാജയ ഭീതി; എൻ ഡി എ നേതാക്കൾ ഇന്ത്യാ മുന്നണിയിലേക്ക്

അതേ സമയം ജമ്മു കാശ്മീരിൽ 42 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റ കക്ഷി ആയതോടെ ഒമർ അബ്ദുള്ള മുഖ്യമന്ത്രി ആകുമെന്നാണ് റിപ്പോർട്ടുകൾ. ഫാറൂഖ്‌ അബ്ദുള്ളയും, ഒമർ അബ്ദുള്ള മുഖ്യമന്ത്രി ആകുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അതിനിടെ നാഷണൽ കോൺഫറൻസിനെ പിളർത്തി സർക്കാർ രൂപീകരിക്കാനുള്ള ശ്രമങ്ങളും ബിജെപി നടത്തുണ്ട്. അതേ സമയം ഹരിയാന തെരഞ്ഞെടുപ്പിൽ അട്ടിമറി ആരോപണം ഉന്നയിക്കുന്ന കോൺഗ്രസ്സ് ഉടൻ തന്നെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നാണ് പ്രതികരിച്ചിട്ടുള്ളത്.

Also Read; ‘എവിടെ പോയാലും നാശമുണ്ടാക്കും’; വിനേഷ് ഫോ​ഗട്ടിനെ അധിക്ഷേപിച്ച് ബ്രിജ് ഭൂഷൺ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News