സ്വാതന്ത്ര്യദിനാഘോഷത്തിനു ശേഷം ദേശീയപതാക താഴ്ത്തുന്നതിനിടെ കൊടിമരം ചരിഞ്ഞു വൈദ്യുത ലൈനില്‍തട്ടി, ഷോക്കേറ്റ വൈദികന് ദാരുണാന്ത്യം

കാസര്‍കോട് സ്വാതന്ത്ര്യദിനാഘോഷത്തിനു ശേഷം ദേശീയപതാക താഴ്ത്തിക്കെട്ടുന്നതിനിടെ കൊടിമരം ചരിഞ്ഞുവീണ് വൈദ്യുത ലൈനില്‍ തട്ടി ഷോക്കേറ്റുവീണ പള്ളി വികാരി മരിച്ചു. മുള്ളേരിയ ഇന്‍ഫന്റ് ജീസസ് ചര്‍ച്ചിലെ വികാരി ഫാ. മാത്യു കുടിലില്‍ ആണ് മരിച്ചത്. പതാക താഴ്ത്തുന്നതിനിടെ ഇരുമ്പിന്റെ കൊടിമരം ചരിഞ്ഞ് വൈദ്യുത ലൈനില്‍ തട്ടിയാണ് അപകടമുണ്ടായത്.

ALSO READ: സിനിമയ്ക്കു നാളെ പുരസ്‌കാര ദിനം, ദേശീയ-സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നാളെ പ്രഖ്യാപിക്കും; ആകാംക്ഷയില്‍ ചലച്ചിത്ര ലോകം

സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് രാവിലെ ഉയര്‍ത്തിയിരുന്ന ദേശീയപതാക വൈകീട്ട് അഴിച്ചുമാറ്റുമ്പോഴാണ് സംഭവം. പതാക അഴിച്ചുമാറ്റുന്നതിനിടെ പോസ്റ്റില്‍ കുരുങ്ങി. ഈ കുരുക്ക് അഴിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടെ കൊടിമരം ചരിഞ്ഞ് വൈദ്യുത ലൈനില്‍ മുട്ടുകയായിരുന്നു. ഇതോടെ ഷോക്കേറ്റ വൈദികന്‍ സംഭവസ്ഥലത്തു തന്നെ മരിച്ചുവീണു.

ALSO READ: ഏകനായി ലണ്ടന്‍ തെരുവുകളിലൂടെ നടന്ന് കോഹ്ലി; അഭ്യൂഹങ്ങളുമായി ആരാധകരും-വീഡിയോ വൈറല്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News