സൂപ്പര്‍സ്റ്റാറിന് പിറന്നാള്‍ സമ്മാനമോ.. ? മണിരത്‌നം – രജനി ചിത്രത്തിന്റെ പ്രഖ്യാപനം ഡിസംബറില്‍?

ഒന്നും രണ്ടുമല്ല നീണ്ട മുപ്പത് വര്‍ഷമാണ് സിനിമാപ്രേമികള്‍ക്ക് കാത്തിരിക്കേണ്ടി വന്നത് ഇങ്ങനൊരു വാര്‍ത്ത കേള്‍ക്കാന്‍… സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് സംവിധായകന്‍ മണിരത്‌നവും വീണ്ടും ഒന്നിക്കുന്നു എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ സിനിമാ ലോകത്തെയും ചര്‍ച്ച.

ALSO READ: മുഖ്യമന്ത്രിയുടെ ഓഫീസിൽ പേഴ്സനൽ സ്റ്റാഫുകൾ എത്തുന്നത് സാധാരണ കാര്യം, ഇതുമായി ബന്ധപ്പെട്ടുള്ള മാധ്യമ വാർത്തകൾ വ്യാജം; മുഖ്യമന്ത്രിയുടെ ഓഫീസ്

കള്‍ട്ട് ക്ലാസിക്ക് ചിത്രമായ ദളപതിക്ക് ശേഷം അവര്‍ ഒന്നിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനം ഈ വര്‍ഷം ഡിസംബര്‍ 12ന്, രജനീകാന്തിന്റെ പിറന്നാളിന് ഉണ്ടാകുമെന്നാണ് വിവരം. മഹാഭാരതത്തിലെ കര്‍ണനെ മറ്റൊരു വ്യാഖ്യാനമായി എത്തിയ ചിത്രത്തെ തമിഴ് സിനിമ ആരാധകര്‍ മാത്രമല്ല രാജ്യം മുഴുവന്‍ ഏറ്റെടുത്തിരുന്നു.

ALSO READ: കൊച്ചി എടയാർ വ്യവസായ മേഖലയിലെ പൊട്ടിത്തെറിയിൽ ജില്ലാ വ്യവസായ കേന്ദ്രം മാനേജരോട് റിപ്പോർട്ട് തേടി മന്ത്രി പി. രാജീവ്

ഇരുവരും വീണ്ടും ഒന്നിക്കുന്നത് പ്രതീക്ഷയോടെ കാത്തിരുന്നവര്‍ക്ക് ഈ വര്‍ഷം തന്നെ അത്തരമൊരു സന്തോഷവാര്‍ത്ത കേള്‍ക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്ന ദേശീയ മാധ്യമങ്ങടക്കം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News