സാധാരണ പരോളിനിറങ്ങി മുങ്ങിയ പ്രതികളെ പൊലീസ് തൂക്കിയെടുക്കലാണ് പതിവ്. എന്നാൽ ഇവിടെ അത് തെറ്റിയിരിക്കുന്നു. പരോളിൽ ഇറങ്ങി മുങ്ങിയ തങ്കച്ചൻ എന്ന പ്രതി 20 വര്‍ഷത്തിന് ശേഷം പൂജപ്പൂര സെന്‍ട്രല്‍ ജയിലിലേക്ക് സ്വയം മടങ്ങിയെത്തി.
കൊലക്കുറ്റത്തിനാണ് 2000ല്‍ ഇടുക്കി സ്വദേശി തങ്കച്ചന്‍ ശിക്ഷിക്കപ്പെട്ടത്. 2003ല്‍ പരോളില്‍ പോയെങ്കിലും ഇയാൾ പിന്നീട് തിരികെ എത്തിയില്ല. തങ്കച്ചനെ തേടി പൊലീസ് പലതവണ പലയിടങ്ങളിൽ എത്തിയെങ്കിലും ഒരു തുമ്പും ലഭിച്ചിരുന്നില്ല. അങ്ങനെ തിരച്ചിലിന്റെ 20 വർഷങ്ങൾ കടന്നു പോയി. ഒടുവിൽ തങ്കച്ചൻ തന്നെ സ്വയം ജയിലിലേക്ക് നടന്നു കയറി.
ALSO READ: വീണ്ടും യാത്രക്കാരെ വലച്ച് എയർ ഇന്ത്യ; കണ്ണൂരിലും കൊച്ചിയിലും സർവീസുകൾ മുടങ്ങി
ഇതുവരെ എവിടെയായിരുന്നു എന്ന ചോദ്യത്തിന് വയനാട്ടില്‍ വിവിധ എസ്റ്റേറ്റുകളിലായി ജോലി ചെയ്യുകയായിരുന്നു എന്നാണ് തങ്കച്ചൻ മറുപടി പറഞ്ഞത്. മകളുടെ ഭര്‍ത്താവിനെയും കൂട്ടിയാണ് തങ്കച്ചന്‍ സ്വയം കീഴടങ്ങാൻ ജയിലിലെത്തിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here