‘ജാസ്മിൻ ചതിച്ചു, അപമാനം സഹിക്കാൻ കഴിയില്ല, എന്നെ ഉപയോഗിച്ച് വലിച്ചെറിഞ്ഞു’,വിവാഹത്തിൽ നിന്ന് പിന്മാറുന്നുവെന്ന് യുവാവിന്റെ കുറിപ്പ്

സോഷ്യൽ മീഡിയ റീലുകളിലൂടെ മലയാളികൾ അറിഞ്ഞു തുടങ്ങിയ വ്യക്തിയാണ് ജാസ്മിൻ. ഒടുവിൽ ബിഗ് ബോസ് സീസണ്‍ 6 ലെ മത്സരാർത്ഥിയായും ജാസ്മിൻ എത്തി. ടെലിവിഷൻ ഷോയിലെ ജാസ്മിന്റെ പ്രവർത്തികൾ വലിയ രീതിയിലാണ് പ്രേക്ഷകർക്കിടയിൽ ചർച്ചയായത്. ജാസ്മിനും ഗബ്രി എന്ന യുവാവും തമ്മിലുള്ള ബന്ധത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും പ്രേക്ഷകർക്കിടയിൽ ഉണ്ട്. ഇപ്പോഴിതാ ബിഗ് ബോസ് വിവാദങ്ങൾക്കിടെ ജാസ്മിനുമായുള്ള ബന്ധത്തിൽ നിന്ന് താൻ പിന്മാറുന്നുവെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് അഫ്സല്‍ അമീര്‍ എന്ന യുവാവ്.

താന്‍ ഉപയോഗിച്ച് വലിച്ചെറിയേണ്ട വസ്തുവാണെന്നാണ് അവൾക്ക് തോന്നിയത് എന്ന് മനസിലാക്കുന്നുവെന്ന് സമൂഹ മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ അഫ്സല്‍ അമീര്‍ പറയുന്നു. ഒരു പൊതുവേദിയില്‍ എങ്ങനെ ചതിക്കുന്നു എന്നത് വ്യക്തമാകണമെങ്കില്‍ ഇന്നലെ നടന്ന ബിഗ് ബോസ് വാരാന്ത്യ എപ്പിസോഡ് ഏറ്റവും നല്ല ഉദാഹരണമാണെന്നും, താന്‍ മാനസികമായ തകര്‍ച്ചയിലൂടെയാണ് കടന്നു പോകുന്നതെന്നും അഫ്സല്‍ അമീര്‍ കുറിച്ചു.

ALSO READ: കയ്യില്‍ പണമുണ്ടെന്ന് കരുതി എന്തും ചെയ്യാമെന്നാണോ? തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ നിരപരാധിത്വം തെളിയിക്കണം; ദിലീപിനെതിരെ ഭാഗ്യലക്ഷ്മി

അഫ്സല്‍ അമീറിന്റെ കുറിപ്പ്

ഷോയിൽ അവളുടെ പാര്‍ട്ണര്‍ ആയാണ് അവൾ എന്നെ പരിചയപ്പെടുത്തിയത്. ഇപ്പോൾ എൻ്റെ സ്ഥാനം ഒരു സൈഡ് സ്റ്റാൻഡിന് സമാനമാണ്. ഈ ഷോ ദിവസങ്ങൾക്കുള്ളിൽ ജീവിതം നശിപ്പിക്കും. അവളുടെ കുടുംബവും സുഹൃത്തുക്കളും ഉൾപ്പെടെ എത്രയെത്ര ജീവിതങ്ങളെ ഇത് ബാധിച്ചുവെന്ന് നിങ്ങൾക്ക് ആര്‍ക്കും അറിയില്ല. മാധ്യമങ്ങളോടും യുട്യൂബർമാരോടും എനിക്ക് പേഴ്സണല്‍ സ്പേസ് നൽകാനും വ്യാജ വാർത്തകൾ പ്രസിദ്ധീകരിക്കുകയോ മനപ്പൂർവ്വം എന്നെ ഈ ലൂപ്പിലേക്ക് വലിച്ചിടുകയോ ചെയ്യരുതെന്നും ഞാൻ അഭ്യർത്ഥിക്കുന്നു.

അവള്‍ ആഗ്രഹിക്കുന്നവരെ വിവാഹം കഴിക്കട്ടെ. എനിക്ക് ഈ പ്രശ്നം ഇനി കൈകാര്യം ചെയ്യാൻ കഴിയില്ല. ഈ ദിവസങ്ങളിലെല്ലാം ഞാൻ നിശബ്ദനായിരുന്നു. കാരണം എനിക്ക് എൻ്റെ മാനസികാവസ്ഥ നല്ലതായിരുന്നില്ല. പക്ഷെ ഈ പെൺകുട്ടി കാരണം എനിക്ക് കൂടുതൽ അപമാനം സഹിക്കാൻ കഴിയില്ല.

എനിക്ക് കൈകാര്യം ചെയ്യാവുന്ന പരാമവധി അവസ്ഥയിലാണ് എന്‍റെ മാസസികാവസ്ഥ. സഹിക്കാവുന്നതിനും ഒരു പരിധിയുണ്ട്. ഒരു പുരുഷനും ഞാൻ അഭിമുഖീകരിച്ച പ്രശ്നത്തിലൂടെ ആരും കടന്നുപോയിട്ടുണ്ടാകില്ല. അങ്ങനൊരു ഘട്ടത്തിലൂടെ കടന്നുപോകരുതെന്ന് ആ​ഗ്രഹിക്കുന്നു. ഞാൻ പറയാൻ പോകുന്ന കാര്യത്തിന്റെ പേരിൽ അവളെ പിന്തുണക്കുന്നവർ എന്നെ വെറുത്തേക്കും. പക്ഷെ ഞാൻ എന്താണ് അനുഭവിച്ചത് എന്ന് എനിക്ക് വ്യക്തമാണ്.

ജാസ്മിൻ എൻ്റെ ജീവിതം, എൻ്റെ വികാരങ്ങൾ, എൻ്റെ സ്വപ്നങ്ങൾ എല്ലാം വെച്ച് കളിച്ചു.ആത്മാർത്ഥമായ റിലേഷന്‍ഷിപ്പ് ഉള്ളവര്‍ക്ക് ഇതൊരു പാഠമാണ്. അവളുടെ ആദ്യ ബ്രേക്കപ്പിനുശേഷം അവളുടെ പ്രണയം എന്നോട് പറഞ്ഞപ്പോൾ ഞാൻ ജാസ്മിനൊപ്പം നിന്നും. ഞാൻ എൻ്റെ സ്വന്തം കുടുംബത്തിനെതിരെ പോലുമായി. എന്നിട്ടും ഇതാണ് എനിക്ക് ലഭിച്ചത്. അവൾ കൂടി പറഞ്ഞതുകൊണ്ടാണ് ഞാൻ വിവാഹം കഴിക്കാൻ തീരുമാനിച്ചത്.

ഏഴ് മാസത്തെ വളരെയധികം സ്നേഹം നിറഞ്ഞതായിരുന്നു ഞങ്ങളുടെ ബന്ധം. ഞങ്ങളുടെ സുഹൃത്തുക്കൾക്ക് അറിയാം അത് എത്ര ആഴത്തിലുള്ളതാണെന്ന്. ഈ നാടകം കാണുമ്പോൾ ഞാൻ ഞങ്ങളുടെ ആ ബന്ധത്തിൽ അത്ര ആത്മാർത്ഥത പുലർത്തിയെന്നത് മനസിലാക്കുന്നു.

ഞാന്‍ ഉപയോഗിച്ച് വലിച്ചെറിയേണ്ട വസ്തുവാണെന്നാണ് അവൾക്ക് തോന്നിയത് എന്ന് മനസിലാക്കുന്നു. ഒരു പൊതുവേദിയില്‍ എങ്ങനെ ചതിക്കുന്നു എന്നത് വ്യക്തമാകണമെങ്കില്‍ ഇന്നലെ നടന്ന ബിഗ് ബോസ് വാരാന്ത്യ എപ്പിസോഡ് ഏറ്റവും നല്ല ഉദാഹരണമാണ്. ഇതുവരെ ഞാൻ ജാസ്മിന്‍റെ ബിബി ആവശ്യങ്ങളും മറ്റ് കാര്യങ്ങളും മുടങ്ങാതെ കൈകാര്യം ചെയ്തത് ഞാനാണ്. എന്നാൽ ഇനി എനിക്ക് അതിന് കഴിയില്ല. ഞാൻ എന്തിന് ചെയ്യണം?.

ALSO READ: ഗാസയിലെ അൽശിഫ ആശുപത്രിയിലെത്തിയ ആരോഗ്യ മന്ത്രാലയത്തിന്റെ ഹൃദയം തകർത്ത കാഴ്ച; കണ്ടെത്തിയത് കൂട്ടക്കുഴിമാടങ്ങൾ

ജാസ്മിൻ ഒരു നല്ല ഗെയിമറാണ്. എന്നാൽ അവളുടെ പങ്കാളിയുടെ വികാരങ്ങൾ വെച്ച് കളിക്കുന്നത് ഒരിക്കലും ധാര്‍മികമല്ല. മറ്റൊരു കാര്യം കൂടി വ്യക്തമാക്കുന്നു. അവളുടെ മുമ്പുള്ള ബ്രേക്കപ്പിന് ഞാൻ അല്ല കാരണം. ഞങ്ങളുടെ ബന്ധത്തെക്കുറിച്ചുള്ള ഓർമ്മകളുടെ ചിത്രങ്ങളായോ വീഡിയോകളായോ നിരത്തി അവളെ തരംതാഴ്ത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. അത് എൻ്റെ ധാർമ്മികമായി ശരിയല്ല.

ഞാൻ അവൾക്കും അവളുടെ കുടുംബത്തിനും എന്തായിരുന്നുവെന്ന് അവളുടെ മാതാപിതാക്കൾക്ക് അറിയാം. പക്ഷെ അവൾ എന്നോട് എന്താണ് ചെയ്തത് ഞാൻ ഒരിക്കലും പൊറുക്കില്ല. നിങ്ങൾ കളിക്കുന്ന ഈ നാടകമെല്ലാം പൊതുജനം കാണുന്നുണ്ട്. അവളുടെ സ്വകാര്യ സോഷ്യൽ മീഡിയ അക്കൗണ്ട് എൻ്റെ പക്കലുള്ളതിനാൽ അവൾ എത്രമാത്രം വെറുപ്പ് സമ്പാദിക്കുന്നു എന്ന് എനിക്കറിയാം.

അതുപോലെ ഞാൻ പുറത്ത് ഒരാൾക്ക് വാക്ക് കൊടുത്തിട്ടുണ്ടെന്ന് നൂറിലധികം തവണ ജാസ്മിൻ ആവർത്തിച്ച് പറയുന്നത് നിങ്ങൾ കണ്ടിട്ടുണ്ടാകും.ഹൗസിനുള്ളിലെ പ്രണയം പ്രായോഗികമല്ലാത്തതിനാൽ ഞാൻ പുറത്തുള്ള വ്യക്തിയോട് സ്നേഹം പുലർത്തുന്നുവെന്ന് പറയുന്നത് എത്രത്തോളം വെറുപ്പുളവാക്കുന്നതാണെന്ന് പ്രേക്ഷകര്‍ മനസിലാക്കണം. കമ്മിറ്റഡാണെന്ന് പറഞ്ഞ് ഇത്തരം പ്രവൃത്തികൾ ചെയ്യുന്നതില്‍ എന്ത് അര്‍ത്ഥമാണ് ഉള്ളത്. ബന്ധത്തിൽ നിങ്ങൾ പങ്കാളിയോട് സത്യസന്ധത പുലർത്തുകയും പങ്കാളിയുടെ വികാരങ്ങളെ മാനിക്കുകയും വേണം.കമ്മിറ്റഡ് ആണെങ്കില്‍ ഒരിക്കലും ആശയക്കുഴപ്പം ഉണ്ടാകരുത്.

എൻ്റെ മാനസിക സ്ഥിതി ഒരിക്കലും ചർച്ച ചെയ്യപ്പെടില്ലെന്നും,ആത്മാർത്ഥമായ ബന്ധത്തിലായിരിക്കുമ്പോൾ വഞ്ചന അനുഭവിക്കേണ്ടി വരുന്ന അവസ്ഥ എങ്ങനെയാണെന്ന് പ്രേക്ഷകര്‍ മനസിലാകില്ലെന്നും എനിക്കറിയാം. എനിക്ക് ഉറക്കെ കരയാൻ പോലും കഴിയുന്നില്ല ഈ വേദനയില്‍. അവളുടെ ഈ മണ്ടന്‍ പരിപാടി പിന്തുണയ്ക്കാൻ ആഗ്രഹിക്കുന്നവർ അത് ചെയ്യണം. പക്ഷെ ഇനിയും എന്നെ അപമാനിക്കരുത്. ഞാൻ ചെയ്ത ഒരേയൊരു തെറ്റ് ഞാൻ അവളെ സ്നേഹിച്ചു എന്നതാണ്. യഥാർത്ഥത്തിൽ എനിക്കുള്ളതെല്ലാം കൊണ്ട് ഇതുവരെ ഞാൻ അവളുടെ കുടുംബത്തിന് വൈകാരിക പിന്തുണ നൽകി. പക്ഷെ ഇതാണ് എനിക്ക് പ്രതിഫലമായി ലഭിച്ചത്.

അവളുടെ വാഗ്ദാനങ്ങൾ വായുവിൽ ലയിച്ചു. എൻ്റെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും പൊതുജനങ്ങൾക്കും മുന്നിൽ ഞാൻ ഒരു ജോക്കറായി. ഇനിയില്ല, ഞാൻ ഇത് അവസാനിപ്പിക്കുന്നു. വഞ്ചനയെ മഹത്വവൽക്കരിക്കുന്ന ചില പ്രേക്ഷകർക്ക് നന്ദിയുണ്ട്.

View this post on Instagram

A post shared by Afzal (@afzal___ameer)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News