വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം; കണ്ണൂരിൽ 13-കാരിയുടെ മരണം അത്യപൂർവ രോഗകാരണമെന്ന് സ്ഥിരീകരണം

വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം. കണ്ണൂർ തോട്ടടയിലെ ദക്ഷിണ (13) എന്ന കുട്ടിയുടെ മരണം അത്യപൂർവ രോഗകാരണമെന്ന് സ്ഥിരീകരണം. വെർമമീബ വെർമിഫോമിസ് എന്ന അമീബ ലക്ഷണങ്ങൾ കണ്ടത് മൂന്നര മാസം കഴിഞ്ഞാണ്. സാധാരണ അഞ്ചു ദിവസം കൊണ്ട് ലക്ഷണം കാണിക്കും. എന്നാൽ ദക്ഷിണയിൽ കണ്ടത് മൂന്നര മാസം കഴിഞ്ഞ്.

Also read:50-50 എന്ന പേരിൽ 50 ദിവസത്തേക്ക് സപ്ലൈകോയിൽ സാധനങ്ങൾ വിലക്കുറവിൽ ലഭ്യമാക്കും: മുഖ്യമന്ത്രി

രോഗം സ്ഥിരീകരിച്ചാൽ മരണ സാധ്യത 95 മുതൽ 100 ശതമാനം വരെയാണ്. കർശനമായ മുൻ കരുതൽ വേണമെന്ന് ദക്ഷിണയെ ചികിത്സിച്ച ഡോക്ടർ അബ്ദുൾ റൗഫ് പറഞ്ഞു. കെട്ടിക്കിടക്കുന്ന ഏത് ജലസ്രോതസ്സിലും അമീബ ഉണ്ടായേക്കാം എന്നും ക്ലോറിനേഷൻ നിർബന്ധമെന്നും ഡോക്ടർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News