രോഹിത് ശർമയുടെ ടീമിൽ ഒരിക്കലും ഗെയ്ക്ക്‌വാദ് ഉണ്ടാകില്ല? ; വീണ്ടും റുതുരാജിനെ തഴഞ്ഞ് സെലക്ടർമാർ

വീണ്ടും ഇന്ത്യൻ ബാറ്റർ റുതുരാജ് ​ഗെയ്ക്ക്‌വാദിനെ തഴഞ്ഞ് ഇന്ത്യൻ ടീം സെക്ടർമാർ. ബംഗ്ലാദേശിനെതിരെയുള്ള പരമ്പരയിലാണ് ഗെയ്ക്ക്‌വാദിന് സ്ഥാനം ലഭിക്കാതിരുന്നത്. കഴിഞ്ഞ ദിവസം നടന്ന ദുലീപ് ട്രോഫിയിൽ റുതുരാജിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ സി വിജയം കണ്ടിരുന്നു. മികച്ച രീതിയിലുള്ള ബാറ്റിംഗ് പ്രകടനവും താരത്തിന്റെ ഭാഗത്തു നിന്നുണ്ടായി. എന്നിട്ടും സെലക്ടർമാർ താരത്തെ തഴയുകയാണ്. രോഹിത് ശർമ്മയുടെ ടീമിൽ റുതുരാജിന് ഒരിക്കലും ടീമിൽ ഇടമുണ്ടാകില്ലെന്ന് ആണ് ആരാധകരുടെ ആരോപണം.

ALSO READ : ബംഗ്ലാദേശിനെതിരെ പ്രധാന വിക്കറ്റ് കീപ്പർ സഞ്ജു ; ഋഷഭ് പന്തിന് വിശ്രമം

ബം​ഗ്ലാദേശ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ ഋതുരാജിനെ ഒഴിവാക്കിയതിൽ പ്രതിഷേധവുമായി രം​ഗത്ത് വന്നിരിക്കുകയാണ് താരത്തിന്റെ ആരാധകർ. റുതുരാജ് മഹാരാഷ്ട്രയുടെ സഞ്ജു സാംസൺ ആണെന്നാണ് ആരാധകർ സമൂഹമാധ്യമങ്ങളിൽ കുറിക്കുന്നത്. ശുഭ്മൻ ​ഗില്ലിനോ, റിഷഭ് പന്തിനോ പോലെയുള്ള താരങ്ങൾക്കു ലഭിക്കുന്ന പരി​ഗണന ഇന്ത്യൻ ടീമിൽ റുതുരാജിന് ലഭിക്കുന്നില്ലെന്നും, റുതുരാജിന് ടീമിൽ ഇടം നൽകാത്തത് ബിസിസിഐയുടെ ഇരട്ടത്താപ്പാണെന്നുമാണ് ആരാധകർ പറയുന്നത്. ഇതിനൊപ്പം, ഇത്തരത്തിൽ ബിസിസിഐയുടെ പ്രകടകമാക്കുന്ന അവരുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾ വിജയിച്ചു എന്നും, ഒരോ തവണ തഴയുമ്പോഴും ശക്തമായി താരത്തിന് തിരിച്ചുവരാൻ റുതുരാജിന് സാധിക്കുമെന്നും ആണ് റിതുരാജിനെ പിന്തുണയ്ക്കുന്നവർ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News