മാനം മുട്ടെ ആശങ്ക; നെടുമ്പാശ്ശേരിയിൽ വീണ്ടും വിമാനങ്ങൾക്ക് ബോംബ് ഭീഷണി

കൊച്ചിയിൽ നിന്ന് പുറപ്പെട്ട രണ്ടു വിമാനങ്ങൾക്കാണ് ബോംബ് ഭീഷണി. ട്വിറ്ററിൽ ലഭിച്ച ഭീഷണി നെടുമ്പാശ്ശേരിയിലെ സുരക്ഷാവിഭാഗത്തിനെത്തിയപ്പോഴേക്കും ഇരു വിമാനങ്ങളും കൊച്ചി വിട്ടിരുന്നു.
എയർ ഇന്ത്യയുടെ കൊച്ചി – ദമാം, ആകാശ് എയറിന്‍റെ കൊച്ചി – മുംബൈ വിമാനങ്ങൾക്കാണ് ഭീഷണി ഉയർന്നത്. ഇന്നലെ രാത്രി ബംഗളൂരുവിലേക്ക് പുറപ്പെടുന്ന വിമാനത്തിനും ബോംബ് ഭീഷണി വന്നിരുന്നു.

ALSO READ; വയസ്സ്‌ 91, ഇപ്പോഴും പുലര്‍ച്ചെ മൂന്നു മണി വരെ സിനിമ കാണും; മധുവിന്റെ ദിനചര്യ പങ്കുവെച്ച്‌ ചിന്ത ജെറോം

ക‍ഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി രാജ്യത്ത് വിമാനങ്ങൾക്ക് നേരെയുള്ള ഭീഷണി സന്ദേശങ്ങളുടെ എണ്ണത്തിൽ വർധനയുണ്ടാതോടെ വ്യോമയാന മേഖല കടുത്ത ആശങ്കയിലാണ്. മുബൈ വിമാനത്താവലത്തിനു നേരെ മാത്രം 70ൽ അധികം ഭീഷണി സന്ദേശങ്ങളാണ് ക‍ഴിഞ്ഞയാ‍ഴ്ച വന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News