നടന്‍ സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി; ബാന്ദ്രയിലെ അപ്പാര്‍ട്ട്‌മെന്റില്‍ സുരക്ഷ വര്‍ധിപ്പിച്ചു

salman-khan

നടന്‍ സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി എത്തിയതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം രാത്രിയാണ് മുംബൈ ട്രാഫിക് കണ്‍ട്രോള്‍ റൂമിലേക്ക് ഭീഷണി സന്ദേശം എത്തിയത്. ലോറന്‍സ് ബിഷ്‌ണോയി സംഘത്തിന്റേതെന്ന് പറഞ്ഞാണ് ഭീഷണി സന്ദേശം എത്തിയത്.

ഭീഷണി സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് സല്‍മാന്‍ ഖാന്റെ ബാന്ദ്രയിലെ അപ്പാര്‍ട്ട്‌മെന്റില്‍ സുരക്ഷ വര്‍ധിപ്പിച്ചു. സംഭവത്തില്‍ അന്വേഷണം നടന്ന് വരികയാണെന്നും ഭീഷണി സന്ദേശത്തെ തുടര്‍ന്ന് വര്‍ലി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തുവെന്നും മുംബൈ പൊലീസ് പറഞ്ഞു.

Also Read : ‘എന്താടോ ഒരു വശപ്പിശക്?’; ‘ട്രോളിക്കേസിൽ’ മാങ്കൂട്ടത്തിലിനോട് 10 ചോദ്യങ്ങളുമായി എംവി നികേഷ് കുമാർ

സല്‍മാന്‍ ഖാന് ലഭിക്കുന്ന നാലാമത്തെ വധഭീഷണിയാണിത്. മഹാരാഷ്ട്ര മുന്‍ മന്ത്രി ബാബാ സിദ്ദിഖിയുടെ മരണത്തിന് ശേഷം സല്‍മാന്‍ ഖാനും ബാബാ സിദ്ദിഖിയുടെ മകന്‍ സീഷന്‍ സിദ്ദിഖിക്കും നേരെ വധഭീഷണി വ്യാപകമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News