പാലക്കാട് കോണ്‍ഗ്രസില്‍ നിന്ന് വീണ്ടും പ്രവര്‍ത്തകരുടെ രാജി. യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന വിമല്‍ പി.ജിയാണ് രാജിവെച്ചത്. സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് വിമല്‍ രാജി പ്രഖ്യാപിച്ചത്.
എ.കെ.ഷാനിബിനൊപ്പം പാര്‍ട്ടി വിടുന്നു, സംഘടനാ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു എന്നാണ് വിമല്‍ ഫേസ്ബുക്കില്‍ കുറിച്ചത്. യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റായിരുന്നു വിമല്‍. മറ്റു രാഷ്ട്രീയ പാര്‍ട്ടികളില്‍ അംഗത്വം എടുക്കില്ലെന്നും വിമല്‍ രാജി പ്രഖ്യാപിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്.
ALSO READ:കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആരോപണം; എ കെ ഷാനിബിനെ പുറത്താക്കി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here