മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ബേലാപൂര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിക്കാന്‍ ബിജെപി ടിക്കറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് നവി മുംബൈ ബിജെപി ജില്ലാ മേധാവിയും രണ്ട് തവണ എംഎല്‍എയുമായ സന്ദീപ് നായിക് ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന ചുവടുമാറ്റം ബിജെപിക്ക് കനത്ത തിരിച്ചടിയായി.
ALSO READ:മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുടെ മകൻ ബിജെപി വിട്ട് ഷിൻഡെ ശിവസേനയിൽ
ബിജെപിയുടെ നിലവിലെ എംഎല്‍എ മന്ദാ മാത്രെയെ വീണ്ടും നോമിനേറ്റ് ചെയ്ത ബേലാപൂര്‍ സീറ്റില്‍ തന്നെ സന്ദീപ് നായിക് മത്സരിക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. ബിജെപി നേതാവും മുന്‍മന്ത്രിയുമായ ഗണേഷ് നായിക്കിന്റെ മകനാണ് സന്ദീപ്. തൊട്ടടുത്ത മണ്ഡലമായ ഐരോളിയില്‍ നിന്നാണ് ഗണേഷ് നായിക് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്.
ALSO READ:മദ്രസ വിഷയത്തില്‍ ദേശീയ ബാലാവകാശ കമ്മീഷന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം
അതേസമയം, ശരദ് പവാറിന്റെ എന്‍സിപിയിലെത്തിയ ശേഷം അച്ഛന്‍ ഗണേഷ് നായിക്കിനെതിരെ നില്‍ക്കുന്ന മഹാവികാസ് അഘാഡി സ്ഥാനാര്‍ഥിക്ക് വേണ്ടി ഗണേഷ് പ്രചാരണം നടത്തുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തില്‍ നിന്നും സന്ദീപ് ഒഴിഞ്ഞുമാറി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here