വീണ്ടും സുപ്രീംകോടതി വിധി മറികടക്കാന്‍ നിയമ നിര്‍മാണത്തിന് കേന്ദ്ര നീക്കം

വീണ്ടും സുപ്രീംകോടതി വിധി മറികടക്കാന്‍ നിയമ നിര്‍മാണത്തിന് കേന്ദ്ര നീക്കം. തെരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കുന്ന സമിതിയില്‍ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി ഭേദഗതി ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാന്‍ നീക്കം. ബില്‍വ്യവസ്ഥ പ്രകാരം സമതിയില്‍ പ്രധാനമന്ത്രിയും, പ്രതിപക്ഷ കക്ഷി നേതാവും ചീഫ് ജസ്റ്റിസിന് പകരം കേന്ദ്ര ക്യാബിനറ്റ് മന്ത്രിയുമാകും ഉണ്ടാവുക.

Also Read: ആലുവ കൊലപാതകം: പ്രതി അസ്ഫാക്ക് ആലത്തിനെ വീണ്ടും റിമാൻഡ് ചെയ്തു

രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമാക്കുന്നതിന്റെ ഭാഗമായി ക്കൂടിയായിരുന്നു 2023 മാര്‍ച്ചില്‍ സുപ്രീംകോടതി നിര്‍ണായക വിധി പറഞ്ഞത്. തെരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കുന്ന സമിതിയില്‍ പ്രധാനമന്ത്രി അധ്യക്ഷനും, ചീഫ് ജസ്റ്റിസും, പ്രതിപക്ഷ കക്ഷി നേതാവും ഉള്‍ക്കൊള്ളുന്നതാകണം എന്നതായിരുന്നു കോടതി വിധി. എന്നാല്‍ വിധി വന്ന മാസങ്ങള്‍ പിന്നിടുമ്പോഴാണ് സുപ്രീംകോടതിയെ വീണ്ടും മറികടക്കാനുള്ള കേന്ദ്ര നീക്കം. തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനവും കാലയളുവും ഭേദഗതി ചെയ്യുന്ന ബില്ലാണ് രാജ്യസഭയില്‍ കേന്ദ്രം എത്തിക്കുക. സമിതിയില്‍ നിന്നും ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയിട്ടുണ്ട്.

Also Read: വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനില്‍ ബീഡിവലിച്ചു; യാത്രക്കാരന്‍ അറസ്റ്റില്‍

ബില്‍ പ്രകാരം സമിതിയുടെ അധ്യക്ഷന്‍ പ്രധാനമന്ത്രി തന്നെ ആയിരിക്കും. എന്നാല്‍ കോടതി വിധി പോലെ ചീഫ് സസ്റ്റിസ് സമിതിയില്‍ ഉണ്ടാകില്ല. പ്രതിപക്ഷ കക്ഷി നേതാവും ചീഫ് ജസ്റ്റിസിന് പകരം പ്രധാനമന്ത്രി നിര്‍ദേശിക്കുന്ന കേന്ദ്ര ക്യാബിനറ്റ് മന്ത്രിയുമാകും സമതിയില്‍ ഉണ്ടാവുക. കേന്ദ്ര നീക്കത്തിനെതിരെ പ്രതിഷേധവും ശക്തമാണ്. തെരഞ്ഞെടുപ്പ് പോലും അട്ടിമറിക്കാനാണ് കേന്ദ്ര നീക്കമെന്ന് പ്രതിപക്ഷം വിമര്‍ശിക്കുന്നു. കഴിഞ്ഞ ദിവസമാണ് ദില്ലി സര്‍ക്കാരിന്റഎ അധികാരങ്ങള്‍ കവര്‍ന്നെടുക്കുന്ന ദില്ലി സര്‍വീസസ് ബില്‍ സുപ്രീംകോടതി വിധി മറികടന്നു ഇരു സഭകളിലും പാസാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News