അസമില്‍ അഗര്‍ത്തല-ലോക്മാന്യ തിലക് എക്സ്പ്രസ് പാളം തെറ്റി; ആളപായമില്ല

അഗര്‍ത്തല-ലോക്മാന്യ തിലക് ടെര്‍മിനസ് എക്‌സ്പ്രസിന്റെ എട്ട് കോച്ചുകള്‍ പാളം തെറ്റി. അസമിലെ ലുംഡിങ് ഡിവിഷനിലെ ലുംഡിങ്-ബര്‍ദര്‍പുര്‍ ഹില്‍ സെക്ഷനില്‍ വൈകിട്ട് നാല് മണിയോടെയാണ് സംഭവം. അപകടത്തില്‍ ആളപായമോ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ALSO READ:സെപ്റ്റംബർ മാസത്തെ യു ജി സി നെറ്റ് ഫലം പ്രസിദ്ധീകരിച്ചു

പവര്‍കാറും, എഞ്ചിനും ഉള്‍പ്പടെ എട്ട് കോച്ചുകളാണ് പാളം തെറ്റിയതെന്ന് നോര്‍ത്ത് ഈസ്റ്റ് ഫ്രണ്ടിയര്‍ റെയില്‍വേ സോണ്‍ സിപിആര്‍ഒ അറിയിച്ചു. സംഭവസ്ഥലത്തേക്ക് ഉന്നത ഉദ്യോഗസ്ഥരും പുറപ്പെട്ടിട്ടുണ്ട്. ഈ റൂട്ടിലുള്ള ഗതാഗതവും തടസപ്പെട്ടു.

ALSO READ:നീലേശ്വരം ബോട്ടപകടം: കാണാതായ മലപ്പുറം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

അതേസമയം ഒക്ടോബര്‍ 11ന് തമിഴ്‌നാട്ടിലെ കവരപ്പേട്ടയില്‍ സ്റ്റേഷനറി ഗുഡ്‌സ് ട്രെയിനില്‍ ഇടിച്ച് ദീര്‍ഘദൂര എക്‌സ്പ്രസ് ട്രെയിനിന്റെ 12 കോച്ചുകള്‍ പാളം തെറ്റിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News