രാജ്ഞിയുടെ ശവകുടീരത്തിൽ പഴക്കമേറിയ വൈൻ; 5000 വര്ഷം പഴക്കമുള്ള വൈൻ അത്‌ഭുതം

പുരാതനകാലം മുതൽ മനുഷ്യരുടെ ആഘോഷങ്ങളിൽപ്പെടുന്നതാണ് വൈൻ. ഇന്ന് വിപണിയിൽ പലതരം സ്വാദുകൾ ഉള്ളതും വിവിധ തരത്തിൽ ഉള്ളതുമായ വൈനുകൾ ഉണ്ട്. എത്ര പ്രത്യേകതയുണ്ടെങ്കിലും പഴക്കമുള്ള വൈനുകളാണ് വൈൻ പ്രേമികൾക്ക് ഏറെ ഇഷ്ടം. പഴകുംതോറും വീര്യവും വിലയും കൂടുന്ന ഒന്നാണ് വൈൻ.

also read : ആരാധകർ വെടിയേറ്റ് മരിച്ചു; ബെല്‍ജിയം-സ്വീഡന്‍ യൂറോ യോഗ്യതാമത്സരം ഉപേക്ഷിച്ചു

എത്രമാത്രം പഴക്കമുള്ള വൈനുകൾ നിങ്ങൾ ഉപയോഗിച്ചിട്ടുണ്ട്?1000 വര്ഷം പഴക്കമുള്ള വൈൻ എങ്കിലും ഉപയോഗിച്ചിട്ടുണ്ടോ? കാണാൻ സാധ്യത ഇല്ല. എന്നാൽ ഇപ്പോൾ ഇതാ 5000 വര്ഷം പഴക്കമുള്ള വൈൻ കണ്ടെത്തിയിരിക്കുന്നു. അതെ ഇത് തികച്ചും അത്ഭുതം ജനിപ്പിക്കുന്ന ഒരു വാർത്തയാണ്. തികച്ചും യാദൃച്ഛികമായിട്ടാണ് പുരാവസ്തു ഗവേഷകർ ഇത് കണ്ടെത്തിയിരിക്കുന്നത്. ഒരു ഈജിപ്ഷ്യൻ രാജ്ഞിയുടെ ശവകുടീരത്തെക്കുറിച്ചുള്ള കണ്ടെത്തലിനിടയിലാണ് പഴക്കമേറിയ വൈൻ കണ്ടെത്തിയത്. എന്നാൽ വൈൻ ഇപ്പോൾ ദ്രാവകരൂപത്തിൽ അല്ലെന്നും അതുകൊണ്ട് തന്നെ അത് ചുവപ്പാണോ വെള്ളയാണോ എന്ന് പറയാൻ സാധിക്കില്ല എന്നും ആർക്കിയോളജിസ്റ്റായ പ്രൊഫസ്സർ ക്രിസ്റ്റീന കോലർ പറഞ്ഞു.

5000 year old wine found in Queen Meret Neith tomb Egypt rlp
ഹിറ്റ് സിനിമകൾക്കും മുന്നിൽ കണ്ണൂർ സ്‌ക്വാഡ്; പിന്നിലാക്കിയത് ദൃശ്യത്തെയും പ്രേമത്തെയും

രാജ്ഞിയുടെ ശവകുടീരത്തിൽ നിന്നാണ് ഇത് കണ്ടെത്തിയത്. ആ കാലഘട്ടത്തിലെ രീതിയനുസരിച്ച് മരണാനന്തരം അവർക്കിഷ്ടപ്പെട്ട വസ്തുക്കളുടെ കൂടെ വച്ചതാവാം ഇതും എന്നാണ് കരുതുന്നത്. ഏകദേശം ബിസി 3,000 -മുതലാണ്, മെറേറ്റ്-നീത്ത് രാജ്ഞി അബിഡോസിൽ അന്ത്യവിശ്രമം കൊള്ളുന്നത്. അവിടെ ഈജിപ്തിലെ ഈ ശ്മശാനസ്ഥലത്ത് സ്വന്തമായി ശവകുടീരമുള്ള ഏക സ്ത്രീ ഈ രാജ്ഞി മാത്രമാണ് . ആ കാലഘട്ടത്തിലെ ഏറ്റവും ശക്തയായ സ്ത്രീയായിരുന്നു അവർ എന്നും ഈജിപ്തിലെ ആദ്യത്തെ വനിതാ ഫറവോൻ പോലും ആയിരിക്കാമെന്നുമാണ് ഗവേഷകർ പറയുന്നത്.
also read: പുനഃസംഘടന അത്ര പിടിച്ചില്ല; കരുനാഗപ്പള്ളിയിൽ കോൺഗ്രസ് പ്രവർത്തകർ നടുറോഡിൽ തമ്മിൽത്തല്ലി

5000 year old wine found in Queen Meret Neith tomb Egypt rlp

കൂടാതെ അവരുടെ ശവകുടീരത്തിൽ നിന്നും നിരവധി കരകൗശല വസ്തുക്കളും കണ്ടെത്തി. അതിൽ പെടുന്നതാണ് ഈ വൈൻ ജാറുകളും. ഏതാണ്ട് 5000 വർഷങ്ങൾക്ക് മുമ്പാണ് ഇത് ശവകുടീരത്തിൽ വച്ചത് എന്നാണ് ​ഗവേഷകരുടെ അനുമാനം. ഈ ശവകുടീരത്തിൽ നിന്നും കണ്ടെത്തിയ വൈനുകളടക്കമുള്ള വസ്തുക്കളെല്ലാം ചരിത്രപ്രാധാന്യമുള്ളവയാണെന്നും അത് മനസിലാക്കുന്നതിന് വേണ്ടി പഠിച്ചു കൊണ്ടിരിക്കുകയാണ് എന്നും ആർക്കിയോളജിസ്റ്റായ പ്രൊഫസ്സർ ക്രിസ്റ്റീന കോലർ പറഞ്ഞു. ഏതായാലും ​ഗവേഷണത്തിലൂടെ അന്നത്തെ കാലത്തെ കുറിച്ചും രാജ്ഞിയെ കുറിച്ചും കൂടുതൽ അറിവുകൾ ലഭിക്കുമെന്നും ​ഗവേഷകർ പ്രതീക്ഷിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News