പ്രായമൊക്കെ വെറും നമ്പറല്ലേ! തിരുവനന്തപുരത്ത് വന്നാൽ പ്രായം തളർത്താത്ത പോരാളികളെ കാണാം

vayojanolsavam

പ്രായമൊക്കെ വെറും നമ്പർ മാത്രമെന്ന് പറയുന്ന ചിലരുണ്ട് തിരുവനന്തപുരത്ത്.
തിരുവനന്തപുരം നഗരസഭ വയോജനങ്ങൾക്കായി സംഘടിപ്പിക്കുന്ന വയോജനോത്സവത്തിലെ കായികമേള കണ്ടാൽ ഇത് ബോധ്യപ്പെടും.
പ്രായം തളർത്താത്ത പോരളികൾ.. അതാണ് യൂണിവേ‍ഴ്സിറ്റി സ്റ്റേഡിയത്തിലെ കാ‍ഴ്ച. ഷോട്ട്പുട്ട്, ഡിസ്കസ് ത്രോ, നടത്തം അങ്ങനെ ഓരോന്നിലും മാറ്റുരയ്ക്കുന്ന കായിക പ്രതിഭകൾ.ഇതൊക്കെ എന്ത് എന്ന് ചോദ്യമുന്നയിച്ചാണ് ഇവർ മത്സരങ്ങളിൽ പങ്കെടുക്കുന്നത്.

ALSO READ; ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ വനിതയ്ക്ക് ഒരു കുഞ്ഞാഗ്രഹം; മനസ്സിലൊളിപ്പിച്ച സ്വപ്നം തുറന്ന് പറഞ്ഞ് ജ്യോതി

പ്രായം തളർത്താത്ത പോരാളികൾക്ക് നിത്യ ജീവിതത്തിലെ ചില വ്യാമങ്ങൾ മാത്രമാണിത്. വ്യായാമം ശരീരത്തിനും മനസ്സിനും ഒരുപോലെ നല്ലതാണെന്ന് ഇവർ ഓർമപ്പെടുത്തുന്നു.മത്സരാർത്ഥികളുടെ അതേ ആവേശത്തിലാണ് കാണികളും മത്സരത്തെ ഏറ്റെടുത്തത്. കായിക മത്സരങ്ങൾക്ക് പുറമെ കലാമത്സരങ്ങളും മധുരം ജീവിതത്തിന്‍റെ ഭാഗമായി നടക്കുന്നുണ്ട്.

ENGLISH NEWS SUMMARY: There are some people in Thiruvananthapuram who say that age is just a number.This can be seen if you see the sports fair organized by the Thiruvananthapuram Municipal Corporation.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here