മുദ്ര ലോൺ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് ഏജൻ്റ് ചമഞ്ഞ് പണം തട്ടിയെടുത്തു, തിരികെ ചോദിച്ചപ്പോൾ മർദനം

മുദ്ര ലോൺ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് ഏജൻ്റ് ചമഞ്ഞ് തട്ടിയെടുത്ത 60,000 രൂപ തിരികെ ചോദിച്ചയാൾക്ക് മർദനം. വാഹനത്തിന്റെ താക്കോൽ കൊണ്ട് മുഖം കുത്തിക്കീറിയ നിലയിൽ യുവാവിനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ALSO READ: തെരഞ്ഞെടുപ്പിനിടെ മാധ്യമപ്രവർത്തകരെ അക്രമിച്ച 10 മുസ്‌ലിം ലീഗുകാർ അറസ്‌റ്റിൽ

മണ്ണാർക്കാട് ടൗണിൽ വച്ച് വട്ടമ്പലം സ്വദേശി മുഹമ്മദ് ബഷീറിനാണ് പരുക്കേറ്റത്. ബഷീറിനും ഭാര്യക്കും ചേർന്ന് തുണിക്കട തുടങ്ങാൻ കേന്ദ്ര സർക്കാരിൻ്റെ മുദ്ര വായ്‌പ ശരിയാക്കാം എന്ന് പറഞ്ഞ് പെരിന്തൽമണ്ണ സ്വദേശി മൻസൂർ മുഹമ്മദ് ബഷീറിൽ നിന്ന് രണ്ട് ഗഡുക്കളായി 60,000 രൂപ കൈപറ്റി. പണം നൽകി മാസങ്ങൾ കഴിഞ്ഞിട്ടും വായ്‌പ ശരിയാകാത്തതിനെ തുടർന്ന് മൻസൂറുമായി ബന്ധപ്പെട്ടെങ്കിലും പണം തിരിച്ചു നൽകാനോ വായ്പ ശരിയാക്കാനോ തയാറായില്ല. പലപ്പോഴും വിളിക്കുമ്പോൾ ഫോൺ എടുക്കാതായി.

കഴിഞ്ഞദിവസം മണ്ണാർക്കാട് ടൗണിൽ നിന്ന് മുഹമ്മദ് ബഷീർ മൻസൂറിനെ കാണുകയും പണം ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ മൻസൂർ ഇരുചക്ര വാഹനത്തിൻ്റെ താക്കോൽ കൊണ്ട് ബഷീറിന്റെ മുഖത്തും ശരീരത്തിൻ്റെ മറ്റു ഭാഗങ്ങളിലും കുത്തിപരുക്കേൽപ്പിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി നൽകി.

ALSO READ: ഡ്രൈവിംഗ് സമയത്ത് പിൻ പോക്കറ്റിൽ പേഴ്സ് സൂക്ഷിക്കുന്നവരാണോ നിങ്ങൾ; പതിയിരിക്കുന്ന അപകടവുമായി എം വി ഡി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News